Posted By Ansa Staff Editor Posted On

5,900 അടി ഉയരത്തിൽ വച്ച് പൈലറ്റായ ഭർത്താവിന് ഹൃദയാഘാതം; വിമാനം പരതാനറിയാത്ത ഭാര്യ സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തു!

പൈലറ്റായ ഭർത്താവിന് ആകാശത്ത് വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് വിമാനം പറത്താന്‍ അറിയാത്ത ഭാര്യ വിമാനം സുരക്ഷിതമായി ഇറക്കി. യോവോൺ കിനാനെ-വെൽസ് എന്ന 69 കാരിയാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

അതും വിമാനം പറത്തി ഒരു മുന്‍പരിചയവും ഇല്ലാതിരുന്നിട്ടും. ഭര്‍ത്താവിന് വേദന തുടങ്ങിയതിന് പിന്നാലെ യോവോണ്‍ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും അവരുടെ സഹായത്തോടെയാണ് വിമാനം നിയന്ത്രിച്ചതെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒക്ടോബര്‍ നാലിന് ലാസ് വെഗാസിലെ ഹെന്‍ഡേഴ്സണ്‍ എക്സിക്യൂട്ടീവ് എയർപോർട്ടില്‍ നിന്ന് കാലിഫോർണിയയിലെ മോണ്ടെറിയിലേക്ക് പോകുവേയാണ് യോവോണിന്‍റെ 78-കാരനായ ഭർത്താവ് എലിയറ്റ് ആൽപ്പറിന് ഹൃദയാഘാതം സംഭവിച്ചത്. പിന്നാലെ എയർ ട്രാഫിക് കൺട്രോളർമാരുടെ സഹായത്തോടെ യോവോണ്‍ വിമാനം ബേക്കേഴ്സ്ഫീൽഡിലെ മെഡോസ് ഫീൽഡ് എയർഫീൽഡില്‍ ഇറക്കി.

അതേസമയം വിമാനം, ലാൻഡിംഗ് നിർദ്ദേശങ്ങള്‍ക്കായി കാത്ത് നില്‍ക്കുമ്പോളാണ് എലിയറ്റ് ആൽപ്പറിന് ഹൃദയാഘാതം സംഭവിച്ച്. ഈ സമയം വിമാനം 5,900 അടി ഉയരത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. “ഞങ്ങൾ നിങ്ങളെ സജ്ജമാക്കാൻ പോകുന്നു, അതിനാൽ നിങ്ങൾ നേരെ ബേക്കേഴ്സ്ഫീൽഡ് എയർപോർട്ടിലേക്ക് പോകുക.’

എന്നായിരുന്നു യോവോണിന് ലഭിച്ച സന്ദേശം. എയർ ട്രാഫിക് കൺട്രോളർമാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിമാനം പറത്തിയ യോവോണ്‍ ഒടുവില്‍ ബേക്കേഴ്സ്ഫീല്ഡില്‍ എയര്‍പോട്ടില്‍ വിമാനം വിജയകരമായി ലാന്‍റ് ചെയ്തു. പക്ഷേ പരിചയക്കുറവ് കാരണം അവർ 11,000 അടി റൺവേ മുഴുവൻ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനം ലാൻഡ് ചെയ്തയുടൻ മെഡിക്കൽ സ്റ്റാഫ് സ്ഥലത്തെത്തി ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു. പിന്നീട് ഇതേ കുറിച്ച് പത്രക്കാരോട് സംസാരിക്കവെ യോവോണ്‍ വിറയലോടെ ഒറ്റ വാചകത്തില്‍ കാര്യം പറഞ്ഞു, ‘യെസ്, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു’. “എന്‍റെ അറിവിൽ ഇത് അത്ഭുതമാണ്. എന്‍റെ കരിയറിൽ ഞാൻ ഇങ്ങനൊന്ന് കണ്ടിട്ടില്ല,” കെർൺ കൗണ്ടി എയർപോർട്ട് ഡയറക്ടർ റോൺ ബ്രൂസ്റ്റർ വാർത്താ ഏജൻസിയോട് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *