Rent a car: യുഎഇയിലേക്ക് ട്രിപ്പ് പോകുകയാണോ; ഇനി നിങ്ങൾക്കും കാർ വാടകക്കെടുക്കാം, ഇതറിഞ്ഞാൽ മതി

Rent a car;കാർ വാടകക്കെടുക്കുന്നതിനുള്ള പ്രായം

യുഎഇയിൽ കാർ വാടകക്കെടുക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാണ്. എന്നാൽ ചില കമ്പനികൾ 25 വയസിന് മുകളിലുള്ളവർക്കേ കാർ വാടകക്ക് നൽകുകയുള്ളു.

ആവശ്യമായ രേഖകൾ

1) സാധുവായ പാസ്‌പോർട്ട്
2) സാധുവായ ടൂറിസ്റ്റ് വിസ
3) സ്വന്തം രാജ്യത്തുനിന്നുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് 
4) ക്രെഡിറ്റ് കാർഡ്: ദുബൈയിലെ മിക്ക വാടക കമ്പനികളും കാർ വാടകക്കെടുക്കുന്നതിന് ക്രെഡിറ്റ് കാർഡ് വഴി പണമടക്കാൻ ആവശ്യപ്പെടും, കൂടാതെ ഇത് ഏതെങ്കിലും പിഴകളോ ഫീസോ നികത്താൻ ഉപയോഗിക്കും.

സാധുവായ ഡ്രൈവിംഗ് ലൈസൻസ്

വിനോദസഞ്ചാരികൾക്ക് അവരുടെ സ്വന്തം രാജ്യത്ത് നിന്നുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസോ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റോ (IDP) ഉണ്ടായിരിക്കണം.

സെക്യൂരിറ്റി ഡെപ്പോസിറ്റ്

മിക്ക കാർ വാടക കമ്പനികളും സെക്യൂരിറ്റി ഡെപ്പോസിറ്റിനായി ഒരു ക്രെഡിറ്റ് കാർഡ് ആവശ്യപ്പെടുന്നു. വാഹനം തിരികെ നൽകിയതിന് ശേഷം കരാറിൽ അധിക ചാർജുകൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ, സെക്യൂരിറ്റി ഡെപ്പോസിറ്റായി ബ്ലോക്ക് ചെയ്ത തുക നിങ്ങളുടെ കാർഡിൽ നിന്ന് കുറക്കില്ല.

നിങ്ങളുടെ വാടകക്കെടുത്ത കാലയളവിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾ, ട്രാഫിക് പിഴകൾ അല്ലെങ്കിൽ സാലിക് ചാർജുകൾ എന്നിവ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും ഈടാക്കും. കൂടാതെ, വാടക കമ്പനിയുടെ പോളിസിയും വാടകക്കെടുക്കുന്ന വാഹനത്തിൻ്റെ തരവും അനുസരിച്ച് തുകയിൽ മാറ്റങ്ങൾ വരാം.

കാർ കേടുപാടുകളും, പിഴയും ഇല്ലാതെ തിരികെ നൽകിയിട്ടും നിങ്ങളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിച്ചില്ലെങ്കിൽ, ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെൻ്റിലെ (ഡിഇഡി) കൊമേഴ്സ്യൽ കംപ്ലയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ സെക്ടറിൽ നിങ്ങൾക്ക് പരാതി നൽകാവുന്നതാണ്. പരാതി Consumerrights.ae-എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ, അല്ലെങ്കിൽ +971 600 545555 എന്ന നമ്പറിൽ കോൾ സെൻ്ററുമായി ബന്ധപ്പെട്ട് പരാതി നൽകുകയോ ചെയ്യാം.

ഇൻഷൂറൻസ്

ഇൻഷുറൻസ് ഓപ്ഷനുകൾ മനസ്സിലാക്കി നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക. നിയമപ്രകാരം, ദുബൈയിലെ കാർ വാടകക്കെടുക്കലുകളിലെല്ലാം തന്നെ തേർഡ്-പാർട്ടി ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുന്നുണ്ട്.

കാർ വാടകക്കെടുക്കൽ

അന്താരാഷ്‌ട്ര കമ്പനികൾ മുതൽ പ്രാദേശിക കമ്പനികൾ വരെ ദുബൈയിൽ കാർ വാടകക്ക് എടുക്കാനുള്ള സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ദുബൈ ഇൻ്റർനാഷണൽ എയർപോർട്ട് (DXB), സായിദ് ഇൻ്റർനാഷണൽ എയർപോർട്ട് എന്നിങ്ങനെ എയർപോർട്ടുകളിൽ നിന്ന് നേരിട്ട് നിങ്ങൾക്ക് കാർ വാടകയ്‌ക്കെടുക്കാം. കൂടാതെ, പ്രധാന ഷോപ്പിംഗ് മാളുകളിലും ഇത്തരത്തിലുള്ള സൗകര്യങ്ങളുണ്ട്. മികച്ച സേവനങ്ങൾ കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്നറിയാൻ ബുക്കിം​ഗിന് മുൻ‍പ് ഓൺലൈനിലൂടെ മറ്റ് സേവനദാതാക്കാൾ നൽകുന്ന നിരക്കുകൾ താരതമ്യം ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top