
Public holidays in uae;ചെറിയ പെരുന്നാൾ അവധിക്കാലം കഴിഞ്ഞു; യുഎഇക്കാർക്ക് ഇനി ലഭിക്കാൻ പോകുന്ന അവധികളെക്കുറിച്ച് അറിയാം
Public holidays in uae; ചെറിയ പെരുന്നാൾ അവധി അവസാനിച്ച് ഇന്ന് (ഏപ്രിൽ 2) യുഎഇ നിവാസികളും, പ്രവാസികളുമെല്ലാം വീണ്ടും തിരക്കേറിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. യുഇഎ മന്ത്രിസഭ 2024 മെയ് മാസത്തിൽ 2025-ലെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഈ വർഷത്തെ ബാക്കിയുള്ള പൊതു അവധിദിനങ്ങളാണ് ഇവിടെ പറയുന്നത്.

അറഫാ ദിനം
അറഫാ ദിനത്തോടനുബന്ധിച്ച് ദുൽഹിജ്ജ ഒമ്പതാം തീയതി യുഎഇക്കാർക്ക് ഒരു ദിവസത്തെ അവധി ലഭിക്കും. എന്നാൽ മാസം കണ്ടതിന് ശേഷമായിരിക്കും കൃത്യമായ അവധിദിനം പ്രഖ്യാപിക്കുക.
ഈദ് അൽ അദ്ഹ 2025
അറഫാ ദിനത്തിന് ശേഷമുള്ള മൂന്ന് ദിവസം, ദുൽ ഹിജ്ജ 10, 11, 12 തീയതികൾ ഈദുൽ അദ്ഹ പ്രമാണിച്ച് അവധിയായിരിക്കും.
ഇസ്‌ലാമിക പുതുവത്സരം
ഇസ്‌ലാമിക പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മുഹറത്തിന്റെ ആദ്യ ദിവസം തൊഴിലാളികൾക്ക് അവധി ലഭിക്കും.
മുഹമ്മദ് നബിയുടെ [സ] ജന്മദിനം
റബീഉൽ അവ്വൽ മാസത്തിലെ 12-ാം ദിവസമാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ [സ] ജന്മദിനം, അന്ന് യുഎഇക്കാർക്ക് ഒരു ദിവസത്തെ അവധി പ്രതീക്ഷിക്കാം.
ഈദുൽ ഇത്തിഹാദ് (യുഎഇ ദേശീയ ദിനം)
2025 ഡിസംബർ 2, 3 തീയതികളിൽ ഈദുൽ ഇത്തിഹാദിന്റെ ഭാഗമായി അവധി ലഭിക്കും.

Comments (0)