Public transport fine; ദുബൈ: കൃത്യമായ യാത്രാക്കൂലി നല്‍കാതിരിക്കുക, ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ഹാഫിലാത്ത് കാര്‍ഡ് ഹാജരാക്കാതിരിക്കുക, അല്ലെങ്കില്‍ മറ്റേതെങ്കിലും നിയമലംഘനങ്ങള്‍ നടത്തിയ അബൂദബിയിലെ പൊതുഗതാഗത ഉപഭോക്താക്കള്‍ക്ക് പിഴ ഒടുക്കാന്‍ സൗകര്യമുണ്ട്.
മുമ്പ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐടിസി) എന്നറിയപ്പെട്ടിരുന്ന അബൂദബി മൊബിലിറ്റി (എഡി മൊബിലിറ്റി) പ്രകാരം എമിറേറ്റിലെ പൊതുഗതാഗത പിഴകള്‍ അടയ്ക്കുന്നതിനുള്ള ലഭ്യമായ രീതികള്‍ ഇതാ:
പേയ്‌മെന്റ് രീതികള്‍
ദര്‍ബി വെബ്‌സൈറ്റ്
നിങ്ങളുടെ പിഴ ഓണ്‍ലൈനായി അടയ്ക്കുന്നതിന് ദര്‍ബി വെബ്‌സൈറ്റ് – darbi.itc.gov.ae സന്ദര്‍ശിക്കുക.
TAMM വെബ്‌സൈറ്റും ആപ്പും
TAMM പ്ലാറ്റ്‌ഫോം ഒരു ഓണ്‍ലൈന്‍ പേയ്‌മെന്റ് ഓപ്ഷന്‍ പ്രദാനം ചെയ്യുന്നു. ലോഗിന്‍ ചെയ്ത് നിങ്ങളുടെ ഫൈന്‍ റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് തിരയാനും നിങ്ങളുടെ പിഴ അടയ്ക്കാനും സാധിക്കും.
ബസ് സ്റ്റേഷനുകളിലെ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍
അബൂദബിയിലുടനീളമുള്ള പ്രധാന ബസ് സ്റ്റേഷനുകളില്‍ സ്ഥിതി ചെയ്യുന്ന ഏതെങ്കിലും കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളില്‍ നേരിട്ട് പണമടയ്ക്കാം. കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍:
അല്‍ ഷഹാമ ബസ് സ്റ്റേഷന്‍
മുഹമ്മദ് ബിന്‍ സായിദ് സിറ്റി ബസ് സ്റ്റേഷന്‍ (മുസഫ)
അല്‍ ഐന്‍ ബസ് സ്റ്റേഷന്‍
അബുദാബി ബസ് സ്റ്റേഷന്‍
മദീനത്ത് സായിദ് ബസ് സ്റ്റേഷന്‍
ഘായത്തി ബസ് സ്റ്റേഷന്‍
പ്രവര്‍ത്തന സമയം: എല്ലാ പ്രവൃത്തിദിവസവും രാവിലെ 7 മുതല്‍ രാത്രി 10 വരെ.
സെയില്‍സ് ആന്‍ഡ് റീചാര്‍ജ് മെഷീനുകള്‍ (ടിവിഎം)
അബൂദബിയിലുടനീളമുള്ള നിരവധി വില്‍പ്പന, റീചാര്‍ജ് മെഷീനുകളിലും പിഴ പേയ്‌മെന്റുകള്‍ അടക്കാനുള്ള സൗകര്യമുണ്ട്. ഈ യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ എളുപ്പമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.
h