Rain alert in uae; അൽ ഐനിലെ അൽ ഹിലി , അൽ റീഫ്, അൻ നെയ്ഫ, ബാദ് ബിൻത് സഊദ്, അൽ മസൗദി, അൽ നബാഗ്, അൽ ഫോഹ് മേഖലകളിലാണ് ഇന്ന് ഉച്ച കഴിഞ്ഞ് മഴ പെയ്തത്. ഇന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഔട്ട്ഡോർ പ്രവർത്തനങ്ങളുടെ കാര്യത്തിൽ താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
അതേസമയം അൽ ഐനിലെ സ്വീഹാനിൽ യുഎഇ പ്രാദേശിക സമയം 14:45 ന് 49.1 ഡിഗ്രി സെൽഷ്യസാണ് ഇന്ന് യു എ ഇയിലെ ഏറ്റവും ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്.
കാണാം വീഡിയോ