Rain alert in uae;കടുത്ത വേനൽച്ചൂടിന് ആശ്വാസമായി അൽ ഐൻ നഗരത്തിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴത്തിനൊപ്പം കനത്ത മഴ ലഭിച്ചെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ഇന്ന് ബുധനാഴ്ച വൈകുന്നേരം 6.15 ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
കാലാവസ്ഥ കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സൂചനാബോർഡുകളിലും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിലും കാണിച്ചിരിക്കുന്ന വേരിയബിൾ സ്പീഡ് ലിമിറ്റ് പാലിക്കണമെന്നും അബുദാബി പോലീസ് അറിയിച്ചിരുന്നു.
അതേസമയം ഇന്നലെ ചൊവ്വാഴ്ച രാജ്യത്ത് താപനില 50.8 ഡിഗ്രിയിൽ എത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 3.45 നാണ് ഈ താപനില രേഖപ്പെടുത്തിയതെന്ന് അതോറിറ്റി അറിയിച്ചു.