രാജ്യത്തെ താപ നിലയിൽ നേരിയ കുറവുണ്ടായി. കൂടാതെ, കിഴക്കൻ മേഖലയിൽ നേരിയ മഴ പെയ്തതായി യുഎഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. എന്നാൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
കൂടാതെ ചില ഉൾപ്രദേശങ്ങളിലും, തെക്കൻ ഭാഗങ്ങളിലും കനത്ത മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഒപ്പം മഴയോടൊപ്പം താപനില അൽപ്പം കുറയാനും സാധ്യതയുണ്ട്. ഷാർജയിലെ മലീഹ, ഇബ്ൻ റാഷിദ് റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
അൽദൈദ് റോഡിൽ നേരിയ ആലിപ്പഴ വർഷവുമുണ്ടായി. സെപ്റ്റംബർ 30 വരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് നേരത്തെ പ്രവചിച്ചതിന് ശേഷം യുഎഇയുടെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർ ഞായറാഴ്ച കനത്ത മഴയും കാറ്റും ഉണ്ടായിരുന്നതായി നിവാസികൾ പറഞ്ഞു.