Ramzan 2025: 2025 ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകുന്നേരം റമദാനിന്റെ ആരംഭം സൂചിപ്പിക്കുന്ന ചന്ദ്രക്കല കാണാൻ രാജ്യത്തെ എല്ലാ മുസ്ലീങ്ങളോടും ആഹ്വാനം ചെയ്തതായി യുഎഇ ഫത്വ കൗൺസിൽ ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.

രാജ്യത്ത് ചന്ദ്രക്കല കാണാനുള്ള കൗൺസിലിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ എമിറേറ്റ്‌സ് ഫത്‌വ കൗൺസിലുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന റമദാൻ ക്രസൻ്റ് സൈറ്റിംഗ് കമ്മിറ്റി, ചന്ദ്രക്കല കാണുന്നവർ 027774647 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം ചന്ദ്രനെ കണ്ടാൽ, റമദാൻ മാർച്ച് 1 ന് ആരംഭിക്കും, അതേസമയം, ചന്ദ്രക്കല ദർശിച്ചില്ലെങ്കിൽ, റമദാൻ മാസം മാർച്ച് 2 ന് ആരംഭിക്കും.
