Ramdan offer in lulu;പെരുന്നാളിന് പകുതി വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാം;വന്‍ ഓഫറുമായി ലുലു ഒരുങ്ങി:പൊടിപൊടിക്കാം

Ramdan offer in lulu;റമദാന്‍ മാസത്തിനോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള തങ്ങളുടെ സ്ഥാപനങ്ങളില്‍ വലിയ ഓഫറാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ ഓഫറുകള്‍ തുടരുന്നതിന് ഇടയില്‍ തന്നെ ഇപ്പോഴിതാ പെരുന്നാള്‍ പ്രമാണിച്ചുള്ള ഓഫറുകളും ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ച് തുടങ്ങിയിരിക്കുകയാണ്. ഏപ്രിൽ 3 വരെ നീണ്ടുനിൽക്കുന്ന ‘ഹാഫ് പേ ബാക്ക്’ പ്രമോഷനുമായിട്ടാണ് ലുലു പെരുന്നാളിനെ വരവേല്‍ക്കുന്നത്. തുടക്കത്തില്‍ ഗള്‍ഫ് മേഖലയിലെ സ്ഥാപനങ്ങളിലാണ് ലഭ്യമാകുകയെങ്കിലും പിന്നാലെ കേരളത്തിലെ അടക്കം എല്ലാ സ്ഥാപനങ്ങളിലും ഓഫർ ലഭ്യമായി തുടങ്ങും.

ഈ എക്സ്ക്ലൂസീവ് പ്രമോഷൻ ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവം നൽകുന്നു. വിവിധ അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകളുടെ ഉത്പന്നങ്ങള്‍ക്ക് അവിശ്വസനീയമായ വിലക്കുറവാണ് ഉള്ളത്’ ഓഫർ അവതരിപ്പിച്ചുകൊണ്ട് ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി.

റെഡിമെയ്ഡ് വസ്ത്രങ്ങൾ, സാരികൾ, ചുരിദാറുകൾ, പാദരക്ഷകൾ, സ്ത്രീകളുടെ ബാഗുകൾ, ബേബി ആക്‌സസറികൾ എന്നിവയുൾപ്പെടേയുള്ള വിവിധ ഉത്പന്നങ്ങള്‍ക്ക് വലിയ വിലക്കിഴിവാണുള്ളത്. പ്രത്യേക ഓഫർ എന്ന നിലയിൽ 200 റിയാൽ ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് 100 റിയാലിന്റെ സൗജന്യ ഷോപ്പിംഗ് വൗച്ചറും ലഭിക്കും.

ലീ, റാങ്‌ലർ, ക്രോക്‌സ്, ഡോക് & മാർക്ക്, സ്‌കെച്ചേഴ്‌സ്, റീബോക്ക്, ലൂയിസ് ഫിലിപ്പ്, ആരോ, ഈറ്റൻ, കോർട്ടിജിയാനി, ഡി ബാക്കേഴ്‌സ്, ജോൺ ലൂയിസ്, സണ്ണെക്‌സ്, ട്വിൽസ്, സിൻ, ടോം സ്മിത്ത്, റഫ്, മാർക്കോ ഡൊണാറ്റെലി, വാൻ ഹ്യൂസെൻ, അലൻസോളി, പീറ്റർ ഇംഗ്ലണ്ട്, ഓക്‌സെംബർഗ്, അഡിഡാസ്, ആന്റ തുടങ്ങി നിരവധി മുൻനിര അന്താരാഷ്ട്ര ബ്രാൻഡുകളുടെ വിപുലമായ ശേഖരവും ഓഫർ വിലയില്‍ ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.

‘ലെറ്റ്സ് ട്രാവൽ’ പ്രമോഷന്റെ ഭാഗമായി, വാഗൺ-ആർ, അമേരിക്കൻ ടൂറിസ്റ്റർ, ഡെൽസി പാരീസ്, കാൾട്ടൺ, വിഐപി, വൈൽഡ്ക്രാഫ്റ്റ്, ജിയോർഡാനോ, റിക്കാർഡോ, ബീലൈറ്റ്, റീബോക്ക് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള 4-വീൽ ട്രോളികൾ, ബാക്ക്പാക്കുകൾ, കുട്ടികളുടെ ട്രോളികൾ, തലയിണകൾ, ലാപ്‌ടോപ്പ് ബാഗുകൾ എന്നിവയുൾപ്പെടെ പ്രീമിയം ട്രാവൽ, ലൈഫ്‌സ്റ്റൈൽ ആക്‌സസറികളുടെ വിപുലമായ ശേഖരവും ലുലു ഹൈപ്പർമാർക്കറ്റ് അവതരിപ്പിക്കുന്നുണ്ട്.

അതേസമയം, കേരളത്തില്‍ ഉള്‍പ്പെടെ മാർച്ച് 24 വരെ ലുലു ഹൈപ്പർമാർക്കറ്റുകളില്‍ ‘ഷോപ്പ് & വിൻ’ കാമ്പെയ്‌നും നടക്കുന്നുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ് . ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി വിഭാഗങ്ങളിലെല്ലാം ഓഫർ ലഭ്യമാണ്.

ലുലു ഫാഷൻ സ്റ്റോറിൽ ഓരോ 2500 രൂപയുടെ പർച്ചേസിനുമൊപ്പം 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും. ലുലു കണക്ടിൽ 50 ശതമാനം വരെ നീളുന്ന ഓഫുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. വിവിധ ബ്രാൻഡുകളുടെ എ.സികൾ മികച്ച വില കുറവിൽ ലഭിക്കും. ചില ബ്രാൻഡുകളുടെ എസികൾക്ക് 50ശതമാനം വരെ വിലക്കിഴിവുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *