Abudhabi police: അശ്രദ്ധമായ ഡ്രൈവിങ് : യുഎഇയിൽ 7 വാഹനങ്ങൾ ഭയാനകമായി കൂട്ടിയിടിക്കുന്ന വീഡിയോ പുറത്ത് വിട്ട് പോലീസ്;കാണാം വീഡിയോ

Abudhabi police; അബുദാബിയിൽ ഡ്രൈവിങ്ങിൽ ശ്രദ്ധ തെറ്റിയതിനെത്തുടർന്ന് ഒരു വാൻ ഒരു ഡെലിവറി മോട്ടോർസൈക്കിൾ ഉൾപ്പെടെ ഏഴ് വാഹനങ്ങളിൽ വന്നിടിക്കുന്ന ഭയാനകമായ വീഡിയോ അബുദാബി പോലീസ് പുറത്ത് വിട്ടു.

ഇന്ന് വെള്ളിയാഴ്ച പോലീസ് പങ്കിട്ട 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു വെള്ള വാൻ മുന്നിലുള്ള വാഹനങ്ങളുടെ നിര കാണാത്തത് പോലെ നേരെ മാറ്റുവാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്നത് കാണാം. റോഡിൻ്റെ ഒരു വശത്ത് ഒരു ഡെലിവറി മോട്ടോർസൈക്കിൾ ഉൾപ്പെടെ ഏഴ് വാഹനങ്ങളെങ്കിലും ഇടിച്ചു കയറുന്നതും കാണാം.

ഈ അവസരത്തിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിൻ്റെ പ്രശ്നങ്ങളും, സോഷ്യൽ മീഡിയ ബ്രൗസുചെയ്യുകയോ കോളുകൾ ചെയ്യുകയോ ചിത്രമെടുക്കുകയോ ചെയ്യുന്നതിൻറെ അപകടവശങ്ങളും അബുദാബി പോലീസ് എടുത്ത് പറഞ്ഞു.

രാജ്യത്തെ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായ അശ്രദ്ധമായി വാഹനമോടിക്കുന്നത് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കാവുന്ന ഗുരുതരമായ ട്രാഫിക് കുറ്റകൃത്യമാണെന്ന് പോലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version