Recycle plastic;അബൂദബിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഓടിക്കുന്ന റിവേഴ്‌സ് വെന്‍ഡിംഗ് മെഷീനുകള്‍ (RVM) വഴി പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്യുന്നതിലൂടെ എയര്‍ടിക്കറ്റുകള്‍, റസ്റ്റോറന്റ് ബില്ലുകള്‍,ഷോപ്പിംഗ് വൗച്ചറുകള്‍ എന്നിവയില്‍ വലിയ ഇളവുകള്‍ ലഭിക്കും.
യു.എ.ഇ നിവാസികള്‍ക്കിടയില്‍ സുസ്ഥിര മാലിന്യ സംസ്‌കരണ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി തദ്‌വീര്‍ ഗ്രൂപ്പ് പ്രാദേശികമായി നിര്‍മ്മിച്ച 25 RVM കള്‍ പാര്‍ക്കുകള്‍, വിമാനത്താവളങ്ങള്‍, മന്ത്രിസഭാ കെട്ടിടങ്ങള്‍ എന്നിവ പോലുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചു. ഇത്തരം സംരഭങ്ങളിലൂടെ 2030 ഓടെ അബൂദബിയിലെ മാലിന്യത്തിന്റെ 80 ശതമാനവും കുറക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് തദ്‌വീര്‍ ഗ്രൂപ്പ് വക്താവ് അഭിപ്രായപ്പെട്ടു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
പ്ലാസ്റ്റിക് കുപ്പികളും അലുമിനിയം ക്യാനുകളും റീസൈക്കിള്‍ ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് RVM. റീസൈക്ലിംഗിനായി നല്‍കുന്ന ഓരോ പ്ലാസ്റ്റിക് കുപ്പികള്‍ക്കും അലുമിനിയം ക്യാനുകള്‍ക്കും ക്രെഡിറ്റ് പോയിന്റ് ലഭിക്കും. ഇത് വിവിധ വ്യാപാരികളില്‍ നിന്നും റെഢീം ചെയ്യാവുന്നതാണ്.
Noon.com, Amazon, Lufthansa, Gourmet Lab, Max, Brands for Less, Filli, Emax, Dreamworks Spa എന്നിവരില്‍ നിന്ന് വിമാനക്കൂലിയില്‍ 100 ദിര്‍ഹം കുറവ്, സൗജന്യ മധുര പലഹാരം, ഷോപ്പിംഗ് വൗച്ചറുകള്‍ എന്നിവ നേടിയെടുക്കാം.
RVM ന്റെ പ്രവര്‍ത്തനം
തദ്‌വീര്‍ റിവാര്‍ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ നിക്ഷേപിക്കുന്ന വസ്തുക്കള്‍ RVM ലെ AI ക്യാമറ സ്‌കാന്‍ ചെയ്യും. ഒരു പ്ലാസ്റ്റിക് കുപ്പിയോ, അലുമിനിയം ക്യാനോ നിക്ഷേപിക്കുമ്പോള്‍ RVM ലെ സ്‌ക്രീനില്‍ ഒരു QR കോഡ് പ്രദര്‍ശിപ്പിക്കും, ഈ കോഡ് സ്‌കാന്‍ ചെയ്യുന്നത് ക്രെഡിറ്റ് പോയിന്റുകള്‍ ലഭിക്കാന്‍ കാരണമാകുന്നു. ഈ ക്രെഡിറ്റ് പോയിന്റുകള്‍ വൗച്ചറുകള്‍ക്കോ, ഡിസ്‌കൗണ്ടുകള്‍ക്കോ വേണ്ടി ഉപയോഗിക്കാം.
RVM സ്ഥാപിക്കാൻ തെരഞ്ഞെടുത്ത സ്ഥലങ്ങൾ
ആർവിഎമ്മുകൾ ആരംഭിക്കുന്നതിന് ഷോപ്പിംഗ് മാളുകൾ, ആശുപത്രികൾ, മന്ത്രാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ പങ്കാളികളുമായി തദ്‌വീർ ഗ്രൂപ്പ് അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. തദ്‌വീർ ഗ്രൂപ്പ് ആസ്ഥാനം, സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്, ധനകാര്യ മന്ത്രാലയം, ADNEC, ഖലീഫ സ്‌ക്വയർ, യുഎഇ യൂണിവേഴ്‌സിറ്റി, അബുദാബി സ്‌പോർട്‌സ് കൗൺസിൽ, ഉമ്മുൽ ഇമറാത്ത് പാർക്ക്, അൽ വഹാ പാർക്ക്, റബ്ദാൻ പാർക്ക് എന്നിവിടങ്ങളിൽ ഈ യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
സമൂഹത്തിന്റെ സ്വാധീനം
മാലിന്യ നിര്‍മാര്‍ജനത്തില്‍ സമൂഹത്തിന്റെ പങ്ക് ഏറെ വലുതാണ്, മാലിന്യ നിർമാർജനത്തിനും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങൾ വൈദഗ്ധ്യവും പങ്കാളിത്തവും തുടർന്നും പ്രയോജനപ്പെടുത്തും, യുഎഇയുടെ സുസ്ഥിര വികസന അജണ്ടയിൽ സംഭാവന നൽകുകയും 2030 ഓടെ മാലിന്യത്തിൻ്റെ 80 ശതമാനവും കുറക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അൽ ധഹേരി ചൂണ്ടിക്കാട്ടി