Posted By Ansa Staff Editor Posted On

ഈ എമിറേറ്റിലെ നിവാസികൾക്ക് കുറഞ്ഞ നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഓപ്ഷനുകൾ അവതരിപ്പിക്കുന്നു

ഷാർജ നിവാസികൾക്ക് കുറഞ്ഞ നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഓപ്ഷനുകൾ അവതരിപ്പിക്കും. എല്ലാ ജീവനക്കാർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതരിപ്പിക്കാൻ യുഎഇ തയ്യാറെടുക്കുന്നതിനാലാണ് ഷാർജയിലെയും നോർത്തേൺ എമിറേറ്റിലെയും താമസക്കാർക്ക് കുറഞ്ഞ നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഓപ്ഷനുകൾ നൽകുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

തൊഴിലുടമകൾക്കും താമസക്കാർക്കും ഇത് വലിയ സാമ്പത്തിക ആശ്വാസമേകുമെന്നാണ് വിലയിരുത്തൽ. യുഎഇയിൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് സ്‌കീം 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യമേഖലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ജീവനക്കാർക്കും, നിലവിൽ കവറേജില്ലാത്ത വീട്ടുജോലിക്കാർക്കും അവശ്യ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതാണ് യുഎഇൽ നടപ്പാക്കുന്ന പുതിയ നിർബന്ധിത ഇൻഷുറൻസ് പദ്ധതി.

2025 ജനുവരി മുതൽ, വിസ നൽകുമ്പോഴും പുതുക്കുമ്പോഴും തൊഴിലുടമകൾ ആരോഗ്യ ഇൻഷുറൻസ് നൽകണമെന്നതാണ് നിർദ്ദേശം. തൊഴിലുടമകളുടെ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷാർജയും നോർത്തേൺ എമിറേറ്റുകളും താങ്ങാനാവുന്ന അടിസ്ഥാന മെഡിക്കൽ ഇൻഷുറൻസ് അവതരിപ്പിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *