Uae court;യുഎഇയിൽ ഒരു വിചിത്രമായ പരാതി; തൊട്ടടുത്തെ ഷോപ്പ് അടച്ചുപൂട്ടണം

Uae court; ഫു​ജൈ​റ: വി​ചി​ത്ര​മാ​യ ഒ​രു പ​രാ​തി​യു​മാ​യാ​ണ്​ അ​ല​ക്കു​ കേ​ന്ദ്രം ഉ​ട​മ​യാ​യ യു​വ​തി ഫു​ജൈ​റ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ന്‍റെ അ​ല​ക്കു​കേ​ന്ദ്ര​ത്തി​ന്​ തൊ​ട്ട​ടു​ത്താ​യി​ മു​ൻ ജീ​വ​ന​ക്കാ​ര​ൻ ആ​രം​ഭി​ച്ച അ​ല​ക്കു​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഇ​യാ​ൾ ആ​ദ്യം ജോ​ലി ചെ​യ്തി​രു​ന്ന​ത്​ യു​വ​തി​യു​ടെ അ​ല​ക്കു​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു. അ​വി​ടെ​നി​ന്ന്​ രാ​ജി​വെ​ച്ചാ​ണ്​ യു​വ​തി​യു​ടെ അ​ല​ക്കു​കേ​ന്ദ്ര​ത്തി​ന്​ തൊ​ട്ട​ടു​ത്താ​യി മ​റ്റൊ​രു അ​ല​ക്കു​കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്. ഇ​തി​നെ​തി​രെ ഒ​രു ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നും ഷോ​പ്പ്​ ഉ​ട​ൻ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നു​മാ​ണ്​ ഉ​ട​മ​യാ​യ യു​വ​തി​യു​ടെ ആ​വ​ശ്യം.

അ​ന്യാ​യ​മാ​യ മ​ത്സ​ര​ത്തെ​ത്തു​ട​ർ​ന്ന്​ ത​ന്‍റെ ജീ​വി​ത മാ​ർ​ഗം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും യു​വ​തി​ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. ത​​ന്‍റെ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ വ​ലി​യ ഒ​രു വി​ഭാ​ഗ​ത്തെ മു​ൻ ജീ​വ​ന​ക്കാ​ര​ൻ ത​ട്ടി​യെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത്​ വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​ന്​ കാ​ര​ണ​മാ​യ​താ​യും യു​വ​തി പ​റ​ഞ്ഞു.

ത​ന്‍റെ ക​ട​യി​ലെ ഇ​സ്തി​രി ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ൾ വ്യാ​പാ​ര ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ, പ്ര​തി അ​ന്യാ​യ​മാ​യ രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ക​ച്ച​വ​ടം ന​ട​ത്തി എ​ന്ന​തി​ന്​ തെ​ളി​വി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ കോ​ട​തി കേ​സ്​ ത​ള്ളു​ക​യും പ​രാ​തി​ക്കാ​രി​യോ​ട്​​ കോ​ട​തി ഫീ​സ്, ​അ​റ്റോ​ർ​ണി ഫീ​സ്​ എ​ന്നി​വ അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version