Samsung s 25 ultra; കാത്തിരിപ്പിനൊടുവില്‍ സാംസങ് എസ്25 അള്‍ട്രാ യുഎഇയിലെ വിപണിയിലെത്തി. ഒട്ടേറെ സവിശേഷതകളോടെയാണ് എസ്25 അള്‍ട്രായുടെ വരവ്. കഴിഞ്ഞദിവസം കാലിഫോര്‍ണിയയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഗാലക്സി എസ് 25 ഇറക്കിയത്. എസ്25, എസ്25 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് പുറത്തിറക്കിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ ഫീച്ചറുകളാല്‍ സമ്പന്നമാണ് സാംസങ് എസ് 25. നൗ ബ്രീഫ്, നൗ ബാര്‍, ഗൂഗിളിന്റെ ജെമിനി എഐ അസിസ്റ്റന്റ് എന്നീ എഐ ഫീച്ചറുകള്‍ തന്നെയാണ് എസ് 25 സീരീസിന്റെ പ്രധാന ഹൈലൈറ്റ്. എസ്25, എസ്25 പ്ലസ് എന്നീ വേരിയന്‍റുകളുടെ ക്യാമറ സമാനമാണ്. എന്നാല്‍, ബാറ്ററി, വലിപ്പം എന്നീ കാര്യങ്ങളില്‍ രണ്ടിലും വ്യത്യസ്തമാണ്. ഈ രണ്ട് ഫോണുകളിലും സാംസങ് 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും AMOLED സ്ക്രീനുമാണുള്ളത്.
FHD+ റെസല്യൂഷനോട് കൂടിയ 6.2 ഇഞ്ച് പാനലാണ് എസ് 25ന് ഉള്ളതെങ്കില്‍, പ്ലസ് വേരിയന്‍റിന് QHD+ റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ച് പാനലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OneUI 7 OS-ലാണ് ഇവ പ്രവർത്തിക്കുന്നത്. രണ്ട് വേരിയന്‍റുകള്‍ക്കും 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ്. 3x ഒപ്റ്റിക്കൽ സൂം ഉള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും എസ്25ന് ഉണ്ട്.
12 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസുണ്ട്. സെൽഫി പ്രേമികൾക്കായി 12 മെഗാപിക്സൽ സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്. എസ് 25 മോഡലിന് 25W ഫാസ്റ്റ് ചാർജിങ് പിന്തുണുള്ള 4000mAh ബാറ്ററിയും എസ്25 പ്ലസ് വേരിയന്‍റിന് 45 വാട്ട് ഫാസ്റ്റ് ചാർജിങുള്ള 4900mAh ബാറ്ററിയുമാണുള്ളത്. Galaxy S25, S25+: നേവി, ഐസി ബ്ലൂ, മിൻ്റ്, സിൽവർ ഷാഡോ, ബ്ലൂ ബ്ലാക്ക്, കോറൽ റെഡ്, പിങ്ക് ഗോൾഡ് എന്നീ കളറുകളില്‍ ഓൺലൈനില്‍ ലഭ്യമാണ്.
Galaxy S25 Ultra: ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്സിൽവർ, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക്, ടൈറ്റാനിയം ജെറ്റ്ഗ്രീൻ, ടൈറ്റാനിയം പിങ്ക്ഗോൾഡ് എന്നീ കളറുകളില്‍ ലഭ്യമാണ്. Galaxy S25: Dh3,449, Galaxy S25+: Dh3,899, Galaxy S25 Ultra: Dh5,099 എന്നിങ്ങനെയാണ് വില. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഔദ്യോഗിക വിൽപന ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കും. സാംസങ്ങിൻ്റെ വെബ്‌സൈറ്റ് വഴി ഫോണുകള്‍ മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഡബിൾ സ്റ്റോറേജ് അപ്‌ഗ്രേഡ് ഓഫർ ആസ്വദിക്കാവുന്നതാണ്.