Posted By Ansa Staff Editor Posted On

യു.എ.ഇയിലെ റേഡിയോ ഏഷ്യയിൽ ദീർഘകാലം അവതാരകനായിരുന്ന ശശികുമാർ രത്നഗിരി അന്തരിച്ചു

യു.എ.ഇയിലെ റേഡിയോ ഏഷ്യയിൽ ദീർഘകാലം അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്ന ആറ്റിങ്ങൽ അവനവഞ്ചേരി ശാന്തിനഗർ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി (49) അന്തരിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഇന്നലെ അർദ്ധരാത്രിയായിരുന്നു അന്ത്യം. ഇന്ന് രാവിലെ മൃതദേഹം ആറ്റിങ്ങലിലെ വീട്ടിൽ കൊണ്ടുവന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ രഞ്ജിനി, മകൻ ഇന്ദുചൂഡൻ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *