Saudi abdul-raheem case update: റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം ഉമ്മ ഫാത്തിയെ കാണാൻ തയ്യാറായില്ല. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് റഹീമിനെ കാണാൻ ഉമ്മയെത്തിയത്. ഫാത്തിമയ്‌ക്കൊപ്പം സഹോദരനടക്കമുള്ള ബന്ധുക്കളുമുണ്ടായിരുന്നു.
ഗവർണറുടെ അനുമതിയോടെയാണ് ഇവർ ജയിലിലെത്തിയത്. മകൻ കാണണ്ട എന്ന് പറഞ്ഞതോടെ അവർ പൊട്ടിക്കരഞ്ഞു. ഇതോടെ ജയിൽ അധികൃതർ വീഡിയോ കോൺഫറൻസ് വഴി കാണിക്കാൻ ശ്രമിച്ചു. എന്നാൽ ഉമ്മയെ കാണാൻ റഹീം തയ്യാറായില്ല. റഹീമിന്റെ ഈ പെരുമാറ്റത്തിന് കാരണം തത്പര്യ കക്ഷികളാണെന്ന് കുടുംബം ആരോപിച്ചു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
‘ഞാൻ അത്രയൊക്കെ പറഞ്ഞിട്ടും എന്റെ കുട്ടി കാണണ്ടാന്നുപറഞ്ഞു. ആരോ എന്റെ മോനിക്ക് തോന്നിച്ചുകൊടുത്തതാണ്. അല്ലാതെ എന്റെ മോൻ ഒരിക്കലും അങ്ങനെ പറയില്ല. അത്രയും സ്‌നേഹത്തിൽ ഫോണിലൊക്കെ സംസാരിച്ചതാണ്. പിന്നെ ഇപ്പോൾ എന്താ കാണണ്ടാന്ന് പറഞ്ഞെ, ആരോ ഉപദേശിച്ചിട്ടുണ്ടാകും. അല്ലാണ്ട് ഒരിക്കലും ഇങ്ങനെ വരില്ല. ഓൻ അങ്ങനെ ഉപേക്ഷിക്കുന്ന മോനല്ല. കാണണ്ട, ങ്ങള് പോയിക്കോളീ എന്നാ പറഞ്ഞെ. കള്ളന്മാരുമായിട്ടാണ് ങ്ങള് വന്നത്, അതുകൊണ്ട് ഞാനങ്ങോട്ട് വരൂല, ങ്ങള് പോയിക്കോളീ, നാട്ടിലേക്ക് വന്നിട്ട് കാണാമെന്ന് പറഞ്ഞു.’- അബ്ദു റഹീമിന്റെ ഉമ്മ ഒരു ചാനലിനോട് പറഞ്ഞു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
അതേസമയം, കുടുംബം നന്ദികേടാണ് കാണിക്കുന്നതെന്ന് റഹീം നിയമ സഹായ സമിതി ചെയർമാൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പതിനെട്ട് വർഷമായി കേസ് നടത്തുന്ന റഹീം നിയമ സഹായ സമിതി അറിയാതെയാണ് ഫാത്തിമയും സംഘവും സൗദിയിലെത്തിയത്. ‘സൗദി അറേബ്യയിൽ വന്ന് റഹീമിനെ സന്ദർശിക്കണമെന്ന് മുമ്പ് തോന്നൽ പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഈ രീതിയിലേക്ക് എത്തിച്ച നിയമ സഹായ സമിതിയോട് നന്ദി പറയുന്നതിന് പകരം നന്ദികേട് കാണിക്കുന്ന രീതിയാണിത്’ നിയമ സഹായ സമിതി ചെയർമാൻ വ്യക്തമാക്കി.