Scam alert in uae; യുഎഇ ദേശീയദിനം പ്രമാണിച്ച് ‘സൗജന്യ ഓഫർ’; തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്

Scam alert in uae: ദുബായ്∙ യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്‍റർനെറ്റ് ഡാറ്റ വാഗ്ദാനം ചെയ്ത് സന്ദേശം സമൂഹമാധ്യമങ്ങളിൽ കാണുന്നുണ്ടെങ്കിൽ ജാഗ്രത. അതിൽ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും തട്ടിപ്പുകാരുടെ പുതിയ തന്ത്രമാണ് അതെന്നും യുഎഇ ടെലികമ്യൂണിക്കേഷൻ പ്രൊവൈഡറായ എത്തിസാലാത്ത് അറിയിച്ചു. യുഎഇയുടെ 53–ാം ദേശീയദിനാഘോഷ(ഈദ് അൽ ഇത്തിഹാദ്)ത്തിന്‍റെ ഭാഗമായി 53 ജിബി ഡാറ്റ പാക്കേജാണ് വാട്സാപ്പിലൂടെ തട്ടിപ്പുകാർ സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്. 

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

വ്യാജ വാട്ട്‌സ്ആപ്പ് പോസ്റ്റ് ഇങ്ങനെയാണ്: യുഎഇ 53-ാം ദേശീയ ദിന പ്രത്യേക ഓഫർ: എല്ലാ നെറ്റ്‌വർക്കുകളിലും 53 ജിബി ലഭ്യമാണ്. എനിക്ക് എന്‍റേത് ലഭിച്ചു! ഇത് മൂന്ന് മാസത്തേയ്ക്ക് സാധുതയുള്ളതാണ്. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക’. 

ഇതിനെതിരെ   ടെലികോം മേജർ ഇ & ഇൻസ്റ്റഗ്രാമിൽ മുന്നറിയിപ്പ് നൽകി: ജാഗ്രത പാലിക്കുക – സംശയാസ്പദമായ ലിങ്കുകൾ അവഗണിക്കുക, ക്ലിക്കുചെയ്യുന്നതിന് മുമ്പ് ഓഫറുകൾ പരിശോധിക്കുക. എക്‌സിൽ ഒരു പോസ്റ്റിലൂടെ ഇക്കാര്യം ഉപയോക്താക്കളെ അറിയിക്കുകയും ചെയ്തു. വ്യാജ ഓഫറുകൾ സൂക്ഷിക്കുക. ക്ലിക്കുചെയ്യുന്നതിന് മുമ്പ് എല്ലായ്പ്പോഴും ലിങ്കുകൾ പരിശോധിക്കുക എന്നും  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *