
school fees in uae:യുഎഇയിൽ പ്രവാസികൾക്ക് സ്കൂൾ ഫീസ് ഇനി ഭാരമാകില്ല; നിയമഭേദഗതിയുമായി രാജ്യം
School feea in uae;യുഎഇ : മലയാളി പ്രവാസികൾ ഉൾപ്പെടെ നിരവധി പേർ കുടുംബമായി യുഎഇയിൽ താമസിക്കുന്നുണ്ട്. ഇവർക്ക് ഏറെ ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് അബുദാബിയിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്.

പ്രവാസികളിൽ അധികവും ആളുകളും യുഎഇയിൽ നേരിടുന്ന പ്രശ്‌നമാണ് കുട്ടികളുടെ സ്കൂൾ ഫീസുമായി ബന്ധപ്പെട്ട ബാധ്യത എന്നത്. ഇപ്പോഴിതാ കുട്ടികളുടെ സ്കൂൾ ഫീസ് തവണകളായി അടയ്ക്കാൻ അനുവദിക്കുമെന്ന പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്. പുതിയ നിയമപ്രകാരം കുട്ടികളുടെ സ്കൂൾ ഫീസ് ഇനി 10 തവണകളായി അടക്കാൻ സാധിക്കുന്നതായിരിക്കും. സ്കൂൾ നിയമം പരിഷ്കരിച്ചതോടെ നിലവിലുണ്ടായിരുന്ന സാമ്പത്തിക ഭാരം ഒരു പരിധി വരെ നിയന്ത്രിക്കാൻ തങ്ങളെ സഹായിച്ചിട്ടുണ്ട് എന്നാണ് അബുദബിയിലെ പ്രവാസി രക്ഷിതാക്കളുടെ പ്രതികരണം. എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും പുതിയ നിയമം ബാധകമാണ്.സ്കൂൾ ഫീയുമായി ബന്ധപ്പെട്ട് വ്യക്തവും സുതാര്യവുമായ ചട്ടക്കൂട് ലക്ഷ്യമിട്ടാണ് അധികൃതർ പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നയം എല്ലാ സ്കൂളുകൾക്കും വിതരണം ചെയ്തിട്ടുമുണ്ട്. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അംഗീകരിച്ച ഈ ഫീസ് ഘടന എല്ലാ സ്കൂളുകളും അവരുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്. ട്യൂഷൻ പേയ്മെന്റുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി സ്കൂൾ അധികൃതകർക്ക് കരാർ ഒപ്പിടാം. ഒരു അക്കാദമിക വർഷം മൂന്ന് മുതൽ പത്തു വരെ ഇൻസ്റ്റാൾമെന്റുകളായി ട്യൂഷൻ ഫീ അടയ്ക്കാനുള്ള സൗകര്യമാണ് പുതുതായി ഏർപ്പെടുത്തിയിട്ടുള്ളത്. ഇതേസമയം ചില സ്കൂളുകൾ പുതിയ പുസ്തകം വാങ്ങാൻ നിർബന്ധിക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അധികൃതരുടെ ഈ കർശന നിർദേശം
സഹോദരങ്ങളുടെ പാഠപുസ്തകൾ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ അനുവദിക്കാത്ത സംഭവവും രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. അതിനാൽ സിലബസിൽ മാറ്റമില്ലെങ്കിലും പുതിയ പുസ്തകം വാങ്ങണമെന്ന് നിർബന്ധിക്കുന്ന സ്കൂളുകൾക്കും പുതിയ നിർദ്ദേശം നിർദേശം തിരിച്ചടിയാണ്. പുതിയ നിർദ്ദേശം അനുസരിച്ച് ഓരോ കുടുംബത്തിന്റെയും സാമ്പത്തിക അവസ്ഥ അനുസരിച്ച് മാസത്തിലോ മൂന്നു മാസത്തിലൊരിക്കലോ ആറു മാസത്തിലൊരിക്കലോ അതുമല്ലെങ്കിൽ ഒന്നിച്ചോ ഇനി കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് രക്ഷിതാക്കൾ സ്കൂളുകളോട് ആവശ്യപ്പെട്ടത്. അതിനാൽ ഇനി മുതൽ ഫീസിനത്തിൽ അന്യായ നിരക്ക് അനുവദിക്കാനാകില്ലെന്നും വിദ്യാഭ്യാസ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനെല്ലാം പുറമെ അധ്യയന നിലവാരം മെച്ചപ്പെടുത്തണമെന്നും, ഓരോ സ്കൂളുകളും കെ.ജി മുതൽ 12 വരെയുള്ള ക്ലാസുകളിലെ അഡെക് അംഗീകരിച്ച ഫീസിന്റെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും,കൂടുതൽ ഫീസ് ഈടാക്കുന്ന സ്കൂളിനെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒപ്പം റീ റജിസ്ട്രേഷൻ ഫീസ് അംഗീകൃത ഫീസിന്റെ 5 ശതമാനത്തിൽ കൂടാൻ പാടില്ലെന്നും , ഇത് അവസാന ഫീസിൽ നിന്ന് കുറച്ചിരിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ട്യൂഷൻ ഫീസിനു പുറമേ അധിക സാമ്പത്തിക ഗാരന്റി രക്ഷിതാക്കളിൽ നിന്ന് ശേഖരിക്കുന്നതും വിലക്കിയിട്ടുണ്ട്.
സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കാതെ സമയബന്ധിതമായി ഫീസടയ്ക്കാൻ രക്ഷിതാക്കളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫീസ് കുടിശിക സംബന്ധിച്ച് അധ്യയനവർഷം അവസാനിക്കുന്നതിന് കുറഞ്ഞത് 3 മാസം മുൻപെങ്കിലും സ്കൂൾ രക്ഷിതാക്കളെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്. 3 തവണ മുന്നറിയിപ്പ് നൽകിയ ശേഷമേ മറ്റു നടപടികളിലേക്കു കടക്കാവൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്

Comments (0)