Self bag drop; സെൽഫ് ബാ​ഗ് ഡ്രോപ്പ് സംവിധാനം ഇപ്പോൾ കേരളത്തിലും: ഇനി എയർപോർട്ടിൽ ക്യു നിന്ന് സമയം കളയണ്ട

നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കൊരു സന്തോഷവാർത്ത. യാത്രക്കാരുടെ കാര്യക്ഷമതയും സൗകര്യവും വർധിപ്പിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി സെൽഫ് ബാ​ഗ് ഡ്രോപ്പ് സംവിധാനം നടപ്പാക്കി. വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തര മേഖലയിലെ 95 ശതമാനം യാത്രികര്‍ക്കും സെല്‍ഫ് ബാഗ് ഡ്രോപ് സൗകര്യം പ്രയോജനപ്പെടുത്താം.

പത്തു കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് കിയോസ്‌കുകളില്‍ നിന്ന് യാത്രികര്‍ക്ക് ബോര്‍ഡിങ് പാസിന്റേയും ബാഗ് ടാഗുകളുടേയും പ്രിന്റെടുക്കാം. തുടർന്ന് ഈ ടാഗ് സ്റ്റിക്കര്‍ ബാഗില്‍ ഒട്ടിച്ച് യാത്രികര്‍ക്കു തന്നെ ബാഗുകള്‍ ബാഗ് ഡ്രോപ് സംവിധാനത്തിലേക്കിടാവുന്നതാണ്. ദക്ഷിണ കൊറിയയിലെ സിയോള്‍ വിമാനത്താവളത്തിൽ ഉപയോ​ഗിച്ചിരിക്കുന്ന അതേ സംവിധാനമാണ് കൊച്ചിയിലെ 4 സെൽഫ് ബാ​ഗ് ഡ്രോപ്പുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഡിജിയാത്ര ഉപയോഗിക്കുന്ന ആഭ്യന്തര യാത്രികര്‍ക്ക് ടെര്‍മിനല്‍ 2ല്‍ എത്തുമ്പോള്‍ ബയോമെട്രിക്ക് രേഖകള്‍ സ്‌കാന്‍ ചെയ്യാനാവും. യാത്രക്കാർ തങ്ങളുടെ ല​ഗേജിൽ നിരോധിത വസ്തുക്കളില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയിട്ടു വേണം കോൺവേയർ ബെൽറ്റിലേക്കിടാൻ. ബാഗിലേക്ക് പ്രത്യേകം ബാഗേജ് ടാഗ് ഒട്ടിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യന്ത്രം ചെയ്യും. ബാ​ഗി​ന്റെ ഭാരം നോക്കുന്നതും സ്കാൻ ചെയ്യുന്നതും ഓട്ടോമാറ്റിക്കായി നടക്കും. തുടർന്ന് ബാ​ഗേജ് റെസീപ്റ്റ് യാത്രക്കാർക്ക് ലഭിക്കുകയും ചെയ്യും. ബാ​ഗിന് ഭാരക്കൂടുതലുണ്ടെങ്കിൽ നിർദ്ദിഷ്ട കൗണ്ടറിലെത്തി പണം അടയ്ക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top