Posted By Ansa Staff Editor Posted On

യുഎഇയില്‍ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ കണ്ടെത്തിയത് ഗുരുതര സുരക്ഷാലംഘനങ്ങള്‍

Sharjah Building Fire ദുബായ്: ഷാര്‍ജ ല്‍ നഹ്ദയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ കണ്ടെത്തിയത് ഗുരുതരമായ സുരക്ഷാ ലംഘനങ്ങള്‍. തുടർന്ന്, ഉടമയ്ക്കും മാനേജർക്കും എതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് 51 നിലകളുള്ള ഒരു റെസിഡൻഷ്യൽ ടവറിൽ തീപിടിത്തം ഉണ്ടായത്. അഞ്ച് താമസക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. 42 റെസിഡൻഷ്യൽ നിലകളും ഒന്‍പത് നില പാർക്കിങും ഉൾപ്പെടുന്ന കെട്ടിടത്തിൽ ഓരോ നിലയിലും ആറ് അപ്പാർട്ടുമെന്റുകൾ ഉണ്ടായിരുന്നു. അടിയന്തര ഘട്ടത്തിൽ 148 താമസക്കാരെ വിജയകരമായി ഒഴിപ്പിച്ചതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *