ദുബൈയിൽ അടുത്ത വർഷം മുതൽ സീവറേജ് നിരക്ക് കൂടും;കാരണം ഇതാണ്
ദുബൈ: അടുത്ത വർഷം മുതൽ ദുബൈയിലെ സീവറേജ് നിരക്കുകൾ വർധിക്കും. ഗുണമേന്മയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരക്കു വർധിപ്പിക്കുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. പത്തു വർഷത്തിനു ശേഷമാണ് ദുബൈയിലെ സീവറേജ് നിരക്കുകളിൽ വർധന ഏർപ്പെടുത്തുന്നത്. ജല, വൈദ്യുതി ബില്ലുകൾക്കൊപ്പമാണ് സീവറേജ് ബില്ലും ഉണ്ടാകാറുള്ളത്. ഇതോടെ അടുത്ത വർഷം മുതൽ ഈ ബില്ലുകളിൽ വർധനയുണ്ടാകുമെന്ന് ഉറപ്പായി.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അടുത്ത മൂന്നു വർഷം ക്രമാനുഗതമായാണ് നിരക്ക് വർധന ഏർപ്പെടുത്തുക. 2025 മുതൽ ഒരു ഗാലൻ സീവറേജിന് ഒന്നര ഫിൽസാണ് ഈടാക്കുക. തൊട്ടടുത്ത വർഷം ഇത് രണ്ടു ഫിൽസായി വർധിപ്പിക്കും. 2027 ൽ ഒരു ഗാലന് 2.8 ഫിൽസാകും. 3.78 ലിറ്ററാണ് ഒരു ഗാലൻ. പുതുക്കിയ നിരക്കുകൾ ആഗോള ശരാശരിക്കും താഴെയാണെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ ചൂണ്ടിക്കാട്ടി. 2015 ലാണ് ഇതിന് മുമ്പ് സീവറേജ് നിരക്കുകൾ യുഎഇയിൽ വർധിപ്പിച്ചത്. ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട ബില്ലുകൾ കൈകാര്യം ചെയ്യുന്നത്.
Comments (0)