Dubai police;പ്രവാസികളെ ,എഐ ആപ്പുകളെ ശ്രദ്ധിച്ചോളു; പ്രധാന മുന്നറിയിപ്പുമായി ദുബായ് പോലീസ്
Dubai police: ഗൾഫ്: എഐ ആപ്പുകളെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. രാജ്യത്തെ പൗരൻമാർക്കും ജനങ്ങൾക്കും ആണ് ദുബായ് പോലീസ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു എഐ ആപ്പ് ഉപയോഗിക്കണമെങ്കലും നമ്മൾ വ്യക്തിഗത വിവരങ്ങൾ നൽകണം. ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങൾ നൽകുന്നത് വലിയ അപകടം വിളിച്ചു വരുത്തുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ചാറ്റ്ബോട്ട്സ്, ചാറ്റ്ജിപിടി തുടങ്ങിയയിൽ വിവരങ്ങൾ നൽകുമ്പോൾ സൂക്ഷിക്കണം. ഇവയ്ക്ക് നമ്മുടെ വ്യക്തി വിവരങ്ങൾ കെെമാറുമ്പോൾ അപകടകരമാണെന്ന് ദുബായ് പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
എന്തെങ്കിലും വിഷയത്തെ കുറിച്ച് സംശയമുണ്ടെങ്കിൽ അത് ചോദിച്ചാൽ ഇത്തരം എഐ വിവരങ്ങൾ നൽകും. ഒരുപാട് പേർ വിവിരങ്ങൾ ശേഖരിക്കാൻ വേണ്ട ഇത്തരം ആപ്പുകളെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ നൽകുന്നത് അപകടമാണ്, ദുബായ് പോലീസ് അറിയിച്ചു.
വിവരങ്ങൾ അടങ്ങിയ നോട്ട്സ് തയ്യാറാക്കുക, ലേഖനങ്ങൾ എഴുതുക, കത്തുകൾ എഴുതുക, തുടങ്ങിയ ആവശ്യങ്ങൾക്കായി ആളുകൾ കൂടുതലായി ഇത്തരത്തിലുള്ള എഐ ആപ്പുകളാണ് ഉപയോഗിക്കുന്നത്. വോയ്സ് ഫീച്ചർ അവതരിപ്പിച്ചതോടെ, പലരും വ്യക്തിവിവരങ്ങൾ പോലും എഐ ആപ്പിനോട് പറയുന്നുണ്ട്. ഇതെല്ലാം വലിയ സെെബർ ആക്രമണത്തിന് വഴിയൊരും എന്ന് ദുബായ് പോലീസ് ഓർമ്മിച്ചു.
അക്കാദമിക് ജോലികൾ ചെയ്യുന്നതിന് വേണ്ടി എഐ ആപ്പുകൾ ഉപയോഗിക്കരുത്. അതിൽ വലിയ രീതിയിലുള്ള തെറ്റുകൾ കടന്നു വന്നേക്കാം. എഐ ആപ്പുകൾ നൽകുന്ന വിവരങ്ങൾ പൂർണ്ണമായും വിശ്വസിക്കരുത്. ഇത്തരം വിവരങ്ങൾ എടുക്കുമ്പോൾ ഒന്നിൽ അധികം ഉറവിടങ്ങൾ പരിശോധിക്കണം. ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഇത്തരം വിവരങ്ങൾ പുറത്തുവിടരുത്.
ഫോണിലെ ഡേറ്റയും ചിത്രങ്ങളും ഉപയോഗിക്കാനുള്ള അനുമതി ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ചോദിക്കുന്നുണ്ട്. പല ഇതിന്റെ നിർദേശങ്ങൾ വായിക്കാതെ വിവരങ്ങൾ നൽകും. ഭാവിയിൽ ഡീപ്ഫേക്ക് വിഡിയോകൾ, ന്യൂഡ് ചിത്രങ്ങൾ എന്നിവ പ്രചരിക്കും. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതും ഇതിലൂടെ സാധിക്കും.
മാത്രമല്ല, നമ്മൾ അറിയാതെ നമ്മുടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടും. നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പല സെെബർ തട്ടിപ്പും ഇന്ന് നടന്നു വരുന്നുണ്ട്. ചിലപ്പോൾ നമ്മുടെ ഇമെയിൽ ഉപയോഗിച്ച് അവർക്ക് അത് ചെയ്യാൻ സാധിക്കും.
Comments (0)