Sharjah beach festival: ഷാർജ ബീച്ച് ഫെസ്റ്റിവൽ’ ഓഗസ്റ്റ് 15 മുതൽ
അൽ ഹീറ ബീച്ചിനെ കൂടുതൽ ജനപ്രിയകേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘ഷാർജ ബീച്ച് ഫെസ്റ്റിവൽ’ ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ വൈകുന്നേരം 4 മുതൽ രാത്രി 10 വരെ നടക്കുമെന്ന് ഷാർജ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (ഷൂറൂഖ്) പ്രഖ്യാപിച്ചു.
വാട്ടർ ആൻഡ് ബീച്ച് സ്‌പോർട്‌സ് സോൺ പാഡിൽബോർഡിംഗ്, ബീച്ച് വോളിബോൾ, സോക്കർ തുടങ്ങിയ ജല കായിക വിനോദങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടും. അതേസമയം ഹെൽത്ത് ആൻഡ് വെൽനസ് സോൺ യോഗ, എയ്‌റോബിക്‌സ്, സുംബ, സൂര്യാസ്തമയ ധ്യാന ക്ലാസുകൾ എന്നിവയും ഉണ്ടാകും . എൻ്റർടൈൻമെൻ്റ് സോണിൽ ദിവസേനയുള്ള മ്യൂസിക്കൽ ഷോകൾ, ഔട്ട്ഡോർ ബീച്ച് സിനിമ, വായന സെഷനുകൾ, പപ്പറ്റ് ഷോകൾ, കുട്ടികൾക്കും കൗമാരക്കാർക്കും മുതിർന്നവർക്കും വേണ്ടിയുള്ള ഗെയിമുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.
അന്തർദേശീയവും പ്രാദേശികവുമായ വിഭവങ്ങൾ വിളമ്പുന്ന നിരവധി റെസ്റ്റോറൻ്റുകളും കഫേകളും പരമ്പരാഗത കരകൗശല വിപണിയും ‘ഷാർജ ബീച്ച് ഫെസ്റ്റിവലിന് എത്തുന്നവർക്ക് സാംസ്കാരികവും വാണിജ്യപരവുമായ അനുഭവങ്ങൾ സമ്മാനിക്കും.
വെത്യസ്തമായ ഇവൻ്റുകൾ സംഘടിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഷാർജയെ ഒരു പ്രധാന ടൂറിസം കേന്ദ്രമെന്ന എന്ന നിലയിൽ വളർത്തുക മാത്രമല്ല, അതിൻ്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കുകയും ചെയ്യും. കൂടാതെ സന്ദർശകർക്കും താമസക്കാർക്കും ഇഷ്ടപ്പെട്ട സ്ഥലമായി ഷാർജയെ മാറ്റിയെടുക്കുന്നതിനുള്ള ഞങ്ങളുടെ അശ്രാന്ത പരിശ്രമത്തിന് ഈ ഫെസ്റ്റിവൽ ഒരു സാക്ഷ്യമാകുമെന്നും അൽ ഹീറ ബീച്ച് ആൻഡ് അൽ മൊണ്ടാസ പാർക്ക് മാനേജർ ഖാലിദ് അൽ അലി പറഞ്ഞു.
ഈ ഫെസ്റ്റിവൽ ഷാർജയുടെ വിപുലമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും അതിമനോഹരമായ ബീച്ചുകൾ, സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും താമസക്കാർക്കും ഒരു ജനപ്രിയ വേനൽക്കാല കേന്ദ്രമായി മാറ്റി എമിറേറ്റിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)