Posted By Nazia Staff Editor Posted On

Sharjaha police :ഷാർജയിലുള്ള കുടുംബങ്ങൾ കുട്ടികളെ ശ്രദ്ധിക്കുക; പുതിയ പരീക്ഷണത്തിലൂടെ വ്യക്തമായ കാര്യം ഭയപ്പെടുത്തുന്നത്

Sharjaha police :മലയാളികളുൾപ്പടെയുള്ള നിരവധി പ്രവാസികൾ കുടുംബത്തോടൊപ്പം താമസിക്കുന്ന സ്ഥലമാണ് ഷാർജ. ദുബായിൽ ജോലി ചെയ്യുന്ന പല പ്രവാസികളും താമസിക്കാനായി തെരഞ്ഞെടുക്കുന്നത് ഷാർജയെയാണ്. ദുബായിയുമായി താരതമ്യം ചെയ്യുമ്പോൾ ഷാർജയിൽ ജീവിതച്ചെലവ് കുറവാണെന്ന കാര്യമാണ് പ്രവാസികളെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഈ രണ്ട് എമിറേറ്റുകൾക്കിടയിൽ ശക്തമായ പൊതു ഗതാഗത സംവിധാനങ്ങൾ നിലനിൽക്കുന്നു എന്നതുകൊണ്ട് തന്നെ ഷാർജയിൽ താമസിച്ച് ദുബായിൽ ജോലി ചെയ്യുന്നതിന് തടസ്സങ്ങളൊന്നുമില്ല.
പൊതുവേ യുഎഇയിലെ സുരക്ഷിതമായ സ്ഥലങ്ങളിലൊന്നാണ് ഷാർജയും. എന്നാൽ സുരക്ഷയുമായി ബന്ധപ്പെട്ട ചില നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഷാർജ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ്. കുട്ടികളുമായി ഷാർജയിൽ താമസിക്കുന്നവർ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യത്തിലാണ് ഷാർജ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നൽകുന്നത്. അപരിചിതരുമായി കുട്ടികൾ എങ്ങനെ ഇടപെടുന്നു എന്നത് മനസ്സിലാക്കാൻ ഒരു സാമൂഹിക പരീക്ഷണം നടത്തിയപ്പോൾ അധികൃതർ ശരിക്കും ഞെട്ടിയിരിക്കുകയാണ്.
അപരിചിതർ സൗജന്യമായി നൽകുന്ന ഐസ്ക്രീം കഴിക്കാൻ കുട്ടികൾ വാനിൽ കയറുന്നുണ്ടോ എന്ന തരത്തിലുള്ള പരീക്ഷണമാണ് ഷാർജയിൽ നടന്നത്. 97 ശതമാനം കുട്ടികളും സൗജന്യ ഐസ്ക്രീമിനായി വാനിൽ കയറിയെന്നാണ് പരീക്ഷണത്തിലൂടെ അധികൃതർ കണ്ടെത്തിയ കാര്യം. ആകെ 37 കുട്ടികളെ പരീക്ഷണത്തിന് വിധേയമാക്കിയപ്പോൾ 36 കുട്ടികളും അപരിചിതരുടെ വാനിൽ കയറാൻ തയ്യാറായി. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു ഭക്ഷണവസ്തുവാണ് ഐസ്ക്രീം. അതുകൊണ്ട് തന്നെയാണ് പരീക്ഷണത്തിനായി അധികൃതർ ഐസ്ക്രീം തെരഞ്ഞെടുത്തത്.

സുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്കിടയിൽ ബോധവൽക്കരണം നടത്തേണ്ട അടിയന്തിര സാഹചര്യം നിലനിൽക്കുന്നുവെന്നാണ് ഷാർജ ചെെൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് ഇതിന് ശേഷം മുന്നറിയിപ്പ് നൽകിയത്. കുടുംബത്തോടൊപ്പം കുട്ടികൾ ഏറെ എത്തുന്ന ഷാർജയിലെ ക്ഷിഷ പാർക്കിൽ വെച്ചായിരുന്നു പരീക്ഷണം. കുട്ടികളുമായി സൗഹൃദത്തോടെ പെരുമാറിയ ഒരു ഐസ്ക്രീം വിൽപ്പനക്കാരൻ, ട്രക്കിനുള്ളിലേക്ക് കയറിയാൽ സൗജന്യമായി ഐസ്ക്രീം നൽകാമെന്ന് കുട്ടികളോട് പറഞ്ഞു. സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് അധികൃതരെ പോലും ഞെട്ടിച്ചുകൊണ്ട് ഭൂരിപക്ഷം കുട്ടികളും ഇതിന് തയ്യാറാവുകയും ചെയ്തു.

എമിറേറ്റിലെ ജനങ്ങളുടെ ജീവിതം കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിൽ നിന്ന് വ്യക്തമായ കാര്യങ്ങളെ എല്ലാവരും ഗൌരവമായി കാണമെന്നും കുട്ടികളെ ബോധവൽക്കരിക്കണമെന്നും ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് ആവശ്യപ്പെട്ടു. കുട്ടികൾ ഇക്കാര്യത്തിൽ ബോധവാൻമാരല്ലെങ്കിൽ തട്ടികൊണ്ടുപോകുന്ന് അടക്കമുള്ള കുറ്റകൃത്യങ്ങൾ കുട്ടികൾക്കെതിരെ നടക്കാനുള്ള സാധ്യതയാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിൽ ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് യുഎഇ. എന്നാൽ ഉത്തരവാദിത്വങ്ങൾ ഇതുകൊണ്ട് അവസാനിക്കുന്നില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ അവരെ ബോധവൽക്കരിക്കുകയും വിദ്യഭ്യാസം നൽകുകയും ചെയ്യണമെന്ന് ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഹനാദി അൽ യാഫി വ്യക്തമാക്കി.

ഏതെങ്കിലും സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സഹായം തേടുന്നതിനായി യുഎഇ ഹെൽപ്പ് ലൈൻ നമ്പറായ 800 – 700 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. എന്തായാലും ഷാർജയിൽ നടന്ന ഈ പരീക്ഷണം ഒരു പാഠമായി മാറട്ടെ, ഷാർജയിലെന്നല്ല, ലോകത്തിൽ എവിടെയാണെങ്കിലും അപരിചിതരുമായി ഇടപെടുന്നത് എങ്ങനെയെന്ന കാര്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകേണ്ടത് അത്യാവശ്യ കാര്യമാണ്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *