Posted By Nazia Staff Editor Posted On

Sharjaha police;യുഎഇയിൽ കവർച്ചാ സംഘം മോഷ്ടിച്ചത് 10 ലക്ഷം ദിർഹം വിലമതിക്കുന്ന ലാപ്ടോപുകൾ;ഒടുവിൽ പോലീസ് ചെയ്തത്…

Sharjaha police;ഷാര്‍ജ ∙  10 ലക്ഷം ദിർഹം വിലമതിക്കുന്ന 1,840 ലാപ്‌ടോപ്പുകൾ കവർച്ച ചെയ്ത അറബ് സംഘത്തെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് പ്രതികളെ പിടികൂടിയത്.  പ്രതികളുടെ താവളത്തിൽ നിന്ന് പിന്നീട് ലാപ്ടോപുകൾ കണ്ടെടുക്കുകയും ചെയ്തു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ട്രാൻസ്‌പോർട്ട് സർവീസ് കമ്പനിയിൽ ജോലി ചെയ്യുന്ന ഏഷ്യക്കാരനെ വഴിയിൽ തടഞ്ഞുനിർത്തി ലാപ്‌ടോപ്പുകൾ കവർന്നതോടെയാണ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ലാപ്ടോപ്പുകൾ കൊണ്ടുപോകുകയായിരുന്ന തന്നെ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് നടിച്ച് ഒരു സംഘം വ്യാവസായിക പ്രദേശത്ത് തടഞ്ഞുനിർത്തി ലാപ്ടോപുകൾ മോഷ്ടിച്ചതായിട്ടാണ് ഏഷ്യക്കാരൻ വെളിപ്പെടുത്തിയത്.

തട്ടിപ്പിനെക്കുറിച്ച് സെൻട്രൽ ഓപറേഷൻ റൂമിൽ വിവരം ലഭിച്ച ഉടൻ വിവരങ്ങൾ പരിശോധിച്ച ശേഷം  പൊലീസുദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചതായും പ്രതികളെ കണ്ടെത്തി അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തുവെന്ന് ഷാർജ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപാർട്ട്‌മെന്‍റ് ഡപ്യൂട്ടി ഡയറക്ടർ കേണൽ അബ്ദുൽ റഹ്മാൻ നാസർ അൽ ഷംസി പറഞ്ഞു. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *