Sharjaha police; യുഎഇയിൽ  27 വയസ്സുകാരൻ കുത്തേറ്റ് മരിച്ചു; പ്രതിയെ   പിടി കൂടിയപ്പോൾ സംഭവിച്ചത്…

Sharjaha police; ഷാർജ∙ ഷാർജയിൽ 27 വയസ്സുള്ള സ്വദേശി യുവാവ് കത്തിക്കുത്തേറ്റ് മരിച്ചു. പ്രതിയായ സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അൽ സുയൂഹ് ഏരിയയിൽ ഇന്നലെ അർധരാത്രിക്ക് ശേഷം 12.40നാണ് സംഭവം. യുവാവിന് കത്തികൊണ്ടുള്ള  മൂന്ന് കുത്തേറ്റതായി പൊലീസ് പറഞ്ഞു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

കുത്തേറ്റ യുവാവിനെ സുഹൃത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ അതിവേഗമാണ് അറസ്റ്റ് ചെയ്തത്.  മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്

English Summary:
27-year-old stabbed to death in Sharjah; Accused in custody

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top