Posted By Nazia Staff Editor Posted On

Sheik sayid festival;ഇനി ആവോളം ആഘോഷിക്കാം!!ആറായിരത്തിലേറെ സാംസ്കാരിക പരിപാടികൾ; ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ തിയതി പ്രഖ്യാപിച്ചു

Sheik sayid festival;അബുദാബി: ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ ഒന്നു മുതൽ ആരംഭിക്കും. അബുദാബി അൽ വത്ബയിലാണ് ശൈഖ് സായിദ് ഫെസ്റ്റിവൽ നടക്കുന്നത്. ഫെബ്രുവരി 28 നാണ് ഫെസ്റ്റിവൽ അവസാനിക്കുന്നത്.

വാരാന്ത്യങ്ങളിലായിരിക്കും പ്രധാന പരിപാടികൾ നടത്തുക. ഇത്തവണ പുതിയ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാകും. ഫെസ്റ്റിവലിൽ ആറായിരത്തിലേറെ സാംസ്‌കാരിക പരിപാടികളിലായി 27 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

മ്യൂസിക്കൽ ഫൗണ്ടേൻ, സംഗീതനിശകൾ, മറ്റ് ഷോകൾ തുടങ്ങിയവയെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഉറപ്പിച്ച ദേശീയമൂല്യങ്ങളുടെ സംരക്ഷണ സന്ദേശവും പകരുന്ന യൂണിയൻ മാർച്ചും ഫെസ്റ്റിവലിൽ നടക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *