Smart phones battery capacity; സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് ബാറ്ററിയുടെ ചാര്‍ജ് വേഗത്തില്‍ കുറയുന്നത്. മിക്കവാറും സ്മാര്‍ട്ട്‌ഫോണുകളും വാങ്ങി കുറച്ച് നാള്‍ കഴിയുമ്പോള്‍ ബാറ്ററിക്ക് ബാക്കപ്പ് അപ്പ് കുറയുന്ന പ്രവണതയുണ്ട്. ഇത് ഒഴിവാക്കാന്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഫോണ്‍ ഒരിക്കലും നൂറ് ശതമാനം വരെ ചാര്‍ജ്ജ് ചെയ്യാതിരിക്കുക എന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
കാരണം ഡിവൈസ് 0 ശതമാനത്തില്‍ നിന്നും 100 ശതമാനം വരെ ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു ചാര്‍ജിങ് സൈക്കിള്‍ പൂര്‍ത്തികും. ഓരോ ചാര്‍ജിങ് സൈക്കിളും ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കും. ഇതിനാല്‍ ഫോണിന്റെ ബാറ്ററി എപ്പോഴും 30-80 ശതമാനത്തിനുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കണം.ഇതിന് പുറമെ ഫോണ്‍ ബാറ്ററി അധികം ചൂടാകുന്നതും ബാറ്ററിക്ക് ദോഷകരമാണ്.അതിനാല്‍ വേനല്‍ക്കാലത്ത് ഫോണ്‍ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇടുന്നതും ഒഴിവാക്കണം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഇതിന് പുറമെ ഫോണിലെ ബാറ്ററി അമിതമായി ചൂടാകുന്നതിന് പിന്നില്‍ ചിലപ്പോഴൊക്കെ ചാര്‍ജറിനും പങ്കുണ്ടായിരിക്കും. ഫോണിന് അനുയോജ്യമായ ചാര്‍ജര്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഏത് ബ്രാന്റിന്റെയാണോ ഫോണ്‍ ആ ബ്രാന്റ് തന്നെ ആ മോഡല്‍ ഫോണിനായി പുറത്തിറക്കിയിട്ടുള്ള ചാര്‍ജര്‍ മാത്രം ഉപയോഗിക്കുക. മറ്റുള്ളവരുടെ ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത് ഫോണിന്റെ ബാറ്ററിയെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്.