
വഴിയാത്രക്കാരുടെ മേൽ സോപ്പ് സ്പ്രേ അടിച്ചു; ഒടുവിൽ കിട്ടി മുട്ടൻ പണി
ദേശീയ ദിന ആഘോഷങ്ങളോടനുബന്ധിച്ച് വഴിയാത്രക്കാർക്കുമേൽ സോപ്പ് പത സ്പ്രേ അടിച്ചുവെന്ന കേസിൽ 14 പേർക്ക് ദിബ്ബ കോടതി പിഴ ചുമത്തി. ഓരോ പ്രതിയും 1000 ദിർഹം വീതം പിഴ അടക്കണമെന്നാണ് വിധി. അൽ ഫഖീഹ് മേഖലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സോപ്പ് പത സ്പ്രേ ചെയ്തതത് യാത്രക്കാരുടെ കണ്ണിന്റെ സുരക്ഷക്ക് ഭീഷണിയുയർത്തുന്ന നടപടിയായിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ദിബ്ബ അൽ ഫുജൈറ പൊലീസ് 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ മനപ്പൂർവം കുറ്റകൃത്യത്തിൽ പങ്കാളികളായവരാണ്. ബാക്കി രണ്ടുപേർ ആഘോഷങ്ങൾക്കിടെ നാശനഷ്ടമുണ്ടാക്കിയതിനാലാണ് അറസ്റ്റിലായത്.
അന്വേഷണത്തിനിടെ പ്രദേശത്തെ ആളുകളുടെ മേൽ പ്രതികൾ സോപ്പ് തളിക്കുന്നത് താൻ കണ്ടതായി പ്രതികളെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥൻ മൊഴി നൽകിയിരുന്നു.

Comments (0)