
Son Attacked Mother: അമ്മയോട് മകന്റെ കൊടും ക്രൂരത; 85കാരിയെ മുഖത്ത് അടിച്ചും നിലത്തിട്ട് വലിച്ചിഴച്ചും മകന്‍; വിദേശത്തിരുന്ന് വൃദ്ധമാതാവിന്‍റെ ക്രൂരമര്‍ദനം സിസിടിവിയിലൂടെ കണ്ട് മകള്‍
Son Attacked Mother ലുധിയാന: 85കാരിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ മകനും മരുമകളും അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയിലാണ് വൃദ്ധമാതാവ് ക്രൂരമായ മര്‍ദനത്തിനിരയായത്. ഓസ്ട്രേലിയയിലുള്ള സഹോദരി സഹോദരന്‍ അമ്മയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് കുറെ നാളായി നടക്കുന്ന അതിക്രമം പുറത്തറിയാന്‍ ഇടയായത്. മകന്‍ ജസ്‍വീര്‍ സിങിനും ഭാര്യ ഗുര്‍പ്രീത് സിങിനുമൊപ്പമാണ് 85 കാരിയായ ഗുര്‍നാം കൗര്‍ താമസിച്ചിരുന്നത്. ഇവരുടെ മകള്‍ ഹര്‍പ്രീത് കൗര്‍ ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. ഏപ്രില്‍ ഒന്നിന് തന്‍റെ മൊബൈല്‍ ഫോണില്‍ കണക്ട് ചെയ്ത് സിസിടിവിയിലൂടെയാണ് സഹോദരന്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഹര്‍പ്രീത് കാണാനിടയായത്.

കിടക്കയില്‍ ഇരിക്കുകയായിരുന്ന അമ്മയുടെ മുഖത്ത് മകന്‍ തുടര്‍ച്ചയായി അടിക്കുകയും നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തത് മകള്‍ സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടു. ദൃശ്യങ്ങള്‍ കണ്ട മകള്‍ അസ്വസ്ഥയാകുകയും ഉടനടി നാട്ടിലുള്ള ഒരു എന്‍ജിഒയുമായി ബന്ധപ്പെടുകയും ചെയ്തു. സ്ഥലത്തെത്തിയ എന്‍ജിഒ അംഗങ്ങള്‍ അമ്മയെ ആശുപത്രിയിലെത്തിച്ചു. മകനും ഭാര്യയും തന്നെ കാലങ്ങളായി ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ വൃദ്ധ മാതാവ് പറഞ്ഞു. തുടര്‍ന്ന്, മകനെയും മരുമകളെയും പോലീസ് അറസ്റ്റ് ചെയ്തു.

Comments (0)