വിസ ഇല്ലാതെ  180 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ചുറ്റികറങ്ങാം;യു എഇ പാസ്‌പോര്‍ട്ടിന് ശക്തമായ റാങ്ക്

ദുബൈ|യു എ ഇ പാസ്‌പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ സ്ഥാനം വീണ്ടും ഉറപ്പിച്ചു. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി ആര്‍ടണ്‍ കാപ്പിറ്റലിന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൂചിക പ്രകാരമാണിത്. യു എ ഇ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇപ്പോള്‍ ലോകമെമ്പാടുമുള്ള 180 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കുന്നുണ്ട്. 127 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

53 രാജ്യങ്ങള്‍ വിസ-ഓണ്‍-അറൈവല്‍ അല്ലെങ്കില്‍ ഇ -വിസ നല്‍കുന്നു. യു എ ഇ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ലോകത്തിലെ 90 ശതമാനം രാജ്യങ്ങളിലും കുറഞ്ഞ നിയന്ത്രണങ്ങളോടെ യാത്ര ചെയ്യാം. 18 രാജ്യങ്ങള്‍ക്ക് മാത്രമേ മുന്‍കൂട്ടി അംഗീകാരമുള്ള വിസ ആവശ്യമുള്ളൂ. 179 രാജ്യങ്ങളിലേക്ക് പ്രവേശനം നല്‍കുന്ന സ്പെയിന്‍ പാസ്പോര്‍ട്ടിനാണ് രണ്ടാം സ്ഥാനം. 178 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്തുമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version