Expat tea shop; ദുബായില്‍ ഇന്ത്യക്കാരന്റെ ഷോപ്പില്‍ വെള്ളി കപ്പില്‍ ‘സ്വര്‍ണച്ചായ’; വില ഒരു ലക്ഷം രൂപ!
ഇന്ത്യന്‍ വംശജയായ സുചേത ശർമ്മയുടെ കഫേയിലെ ഗോള്‍ഡ് കരക് ചായയ്ക്ക് ഏകദേശം 1.14 ലക്ഷം രൂപയാണ് വില
വെള്ളിക്കപ്പിലാണ് സ്വര്‍ണ്ണ ചായ വിളമ്പുന്നത്. സ്വര്‍ണ്ണപ്പൊടി ചായയ്ക്ക് മേലെ വിതറിയ നിലയിലാണ് ഈ ചായ ഉപഭോക്താവിന്റെ മുന്നിലെത്തുന്നത്. ചായയോടൊപ്പം സ്വര്‍ണ്ണം വിതറിയ ക്രോസന്റും ലഭിക്കും.
ബോഹോ കഫേയില്‍ ആഡംബര ചായ മാത്രമല്ല വിലയേറിയ കോഫിയും ലഭിക്കും. ഗോള്‍ഡ് സുവനീര്‍ കോഫി എന്ന വിഭവവും കഫേയിലെത്തുന്നവര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. 4761 ദിര്‍ഹം (1.09 ലക്ഷംരൂപ) ആണ് ഈ കോഫിയുടെ വില. ഇവയെക്കൂടാതെ സ്വര്‍ണ്ണപ്പൊടി വിതറിയ ക്രോസന്റ്, ഐസ്‌ക്രീം എന്നിവയും കഫേയില്‍ ലഭിക്കും. വെള്ളിപ്പാത്രങ്ങളിലാണ് ഇവ വിളമ്പുന്നത്. ഈ ആഡംബര ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് വെള്ളിപാത്രങ്ങള്‍ കൂടി ലഭിക്കും.
അതേസമയം ഗോള്‍ഡ് കരക് ചായ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തിക്കഴിഞ്ഞു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തി. ഇത്രയും വിലയേറിയ ചായ കുടിക്കാന്‍ വായ്പ എടുക്കേണ്ടി വരുമെന്ന് ഒരാള്‍ കമന്റ് ചെയ്തു. സ്വര്‍ണം വിതറിയ കാപ്പിയും ക്രോസന്റും കഴിക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നത് എന്തിനാണെന്ന് മറ്റൊരാള്‍ ചോദിച്ചു.