യുഎഇയിൽ ഇന്ന് ഏപ്രിൽ 2 ന് ചില സമയങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയോ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയോ ആയിരിക്കുമെന്നും താപനിലയിൽ ക്രമാനുഗതമായ വർദ്ധനവുണ്ടാകുമെന്നും, പരമാവധി താപനില 32 നും 36 നും ഇടയിൽ ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

അതേസമയം, കുറഞ്ഞ താപനില 18 നും 23 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം, മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ എത്താം.
