Thailand visa; യുഎഇ നിവാസികള്‍ക്ക് സന്തോഷവാർത്ത; തായ്‌ലന്റ് വിസക്ക് ഇ-വിസ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാം:എങ്ങനെയെന്നല്ലേ? അറിയാം

Thailand visa ;തായ്‌ലന്റ് വിസക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്ന യുഎഇ നിവാസികള്‍ക്ക് സന്തോഷവാർത്ത. 2025 ജനുവരി 1 മുതല്‍ രാവിലെ ഏഴ് മണി മുതല്‍ പുതിയ ഇ-വിസ പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷകർ ഇനിമുതൽ അബൂദബിയിലെ റോയൽ തായ് എംബസിയിലോ ദുബൈയിലെ റോയൽ തായ് കോൺസുലേറ്റിലോ നേരിട്ട് പാസ്പോർട്ടും അസ്സൽ അനുബന്ധ രേഖകളും സമർപ്പിക്കേണ്ടതില്ലെന്ന് എംബസി വ്യക്തമാക്കി.

വിസക്ക് അപേക്ഷിക്കുന്നതിനായി, അപേക്ഷകൻ ആദ്യം തായ്ലൻഡ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഒരു അക്കൗണ്ട് ഉണ്ടാക്കണം. പിന്നീട് വിസക്കായുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തതിന് ശേഷം, വെബ്സൈറ്റ് വഴി വിസ ഫീസ് അടയ്ക്കണം. പിന്നീട് രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് രസീത് ലഭിക്കുന്നതുമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version