കൊളംബോയിൽനിന്ന് അബൂദബിയിലേക്ക് പറന്നുയർന്നയുടൻ പക്ഷി തട്ടിയതിനെത്തുടർന്ന് തിരിച്ചിറക്കിയ ഇത്തിഹാദ് വിമാനം അഞ്ചുമണിക്കൂർ വൈകി ലക്ഷ്യസ്ഥാനത്തെത്തി. ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ ഇത്തിഹാദിന്റെ ഇ.വൈ 395 വിമാനമാണ് കൊളംബോ ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
വിമാനം പരിശോധനകൾക്കുശേഷം സുരക്ഷിതമാണെന്ന് വിലയിരുത്തിയതോടെ യാത്ര പുനരാരംഭിക്കുകയും ചൊവ്വാഴ്ച ഉച്ചക്ക് 12.40 അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയും ചെയ്തു. സാധാരണ രാവിലെ 7.45 നായിരുന്നു വിമാനം അബൂദബിയിലെത്തിയിരുന്നത്.