Blood Moon Eclipse;ദുബൈ: പൂര്‍ണ ചന്ദ്രഗ്രഹണത്തെ തുടര്‍ന്നുള്ള ‘ബ്ലഡ് മൂണ്‍’ പ്രതിഭാസത്തിനു ലോകം വീണ്ടും സാക്ഷിയാകുന്നു. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തില്‍ കാണുന്ന ചന്ദ്രബിംബമാണ് ബ്ലഡ് മൂൺ. മാര്‍ച്ച് 13ന് രാത്രിയും മാര്‍ച്ച് 14 ന് പുലര്‍ച്ചെയുമായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ അപൂര്‍വ പ്രതിഭാസം പ്രത്യക്ഷപ്പെടുക. ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലഡ് മൂൺ പ്രതിഭാസമാണിത്. വിവിധ പ്രദേശങ്ങളിലെ സമയ വ്യത്യാസം അനുസരിച്ചാണ് രക്തചന്ദ്രന്‍ ദൃശ്യമാകുക. ഈ പ്രതിഭാസം 65 മിനുട്ടോളം നീണ്ടു നില്‍ക്കും. ഭൗമാന്തരീക്ഷത്തില്‍ സൂര്യപ്രകാശത്തിലുണ്ടാകുന്ന പ്രത്യേക പ്രതിഭാസങ്ങള്‍ മൂലമാണ് രക്തചന്ദ്രന്‍ ദൃശ്യമാകുന്നത്. ‘ബ്ലഡ് മൂണ്‍’ അഥവാ ചുവപ്പ് ചന്ദ്രന്‍, ചെമ്പന്‍ ചന്ദ്രന്‍ എന്നീ പേരുകളില്‍ ഇത് അറിയപ്പെടുന്നു.

നിർഭാഗ്യവശാൽ, യുഎഇ നിവാസികൾക്ക് ഈ ആകാശ വിസ്മയം ദൃശ്യമാകില്ല, പക്ഷേ ടൈം ആൻഡ് ഡേറ്റിന്റെ യൂട്യൂബ് ചാനലിലെ തത്സമയ സംപ്രക്ഷേപണത്തിലൂടെ ആകാശ നിരീക്ഷകർക്ക് ഇത് കാണാൻ സാധിക്കും.
ബ്ലഡ് മൂൺ എവിടെയെല്ലാം കാണാൻ സാധിക്കും
വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും (മികച്ച ദൃശ്യപരത), പടിഞ്ഞാറൻ യൂറോപ്പ്, പശ്ചിമാഫ്രിക്ക, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങളുടെ ചില ഭാഗങ്ങളിലും പൂർണ്ണ ഗ്രഹണം ദൃശ്യമാകുമെന്ന് ഡിഎജി വ്യക്തമാക്കി. വയൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവയുടെ മറ്റ് ഭാഗങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും. അതേസമയം, ഗ്രഹണത്തിന്റെ ഒരു ഭാഗത്തിന്റെയും ദൃശ്യപരത പരിധിയിൽ ദുബൈയും യുഎഇയും ഉണ്ടാകില്ല
