Posted By Nazia Staff Editor Posted On

Saudi arabia;ആ ഉമ്മയുടെ കാത്തിരിപ്പിന് ഫലം!!!സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൾ റഹീമിൻ്റെ വധശിക്ഷ റദ്ദാക്കി : ഇനി നാട്ടിലേക്ക്

Saudi arabia; സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിൻ്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥർ റഹീമിൻ്റെ കുടുംബത്തിൻ്റെ പവർ ഓഫ് ഓട്ടോണി സിദ്ദിഖ് തുവ്വൂരും റഹീമിനൊപ്പം കോടതിയിൽ ഹാജരായി. കോടതിയിലെ വിർച്വൽ സംവിധാനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ ഒപ്പ് വെച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

കോടതിയിൽ എംബസി വഴി കെട്ടിവെച്ച ഒന്നരക്കൊടി റിയാലിൻ്റെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലൻ്റെ കുടുംബത്തിൻ്റെ പവർ ഓഫ് ഓട്ടോണിക്ക് കൈമാറി. സ്‌പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുൾ റഹീം ജയിലിൽ കഴിയുകയാണ്. റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയം നൽകിയത്

The death sentence of Abdul Rahim, a Malayali who is in jail in Saudi Arabia, has been cancelled

Comments (0)

Leave a Reply

Your email address will not be published. Required fields are marked *