
കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനം മറ്റൊരിടത്ത് ഇറക്കി; വിമാനം പുറപ്പെടുന്നത് നാളെ, വലഞ്ഞു യാത്രക്കാർ
തിരുവനന്തപുരം- ബഹറിൻ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ദമാമിൽ ഇറക്കി. നാളെ രാവിലെയാണ് ഇനി വിമാനം പുറപ്പെടുക. ഉച്ചയോടെ വിമാനം ബഹറിനിലെത്തേണ്ടതായിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ ദമാമിൽ ഇറക്കുകയായിരുന്നു.

നാലുമണിയോടെയാണ് ഇവിടെയെത്തിയത്. എന്നാൽ യാത്രക്കാർക്ക് ഭക്ഷണമുൾപ്പെടെ സൗകര്യങ്ങൾ നൽകാത്തതിനാൽ ചെറിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. അതേസമയം, നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. അപ്പോഴേക്കും യാത്രക്കാർ വിമാനത്തിൽ കയറി 24 മണിക്കൂർ കഴിയും. അത് കൊണ്ട് താമസ സൗകര്യം നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതുവരെ അധികൃതർ അനുവദിച്ചിട്ടില്ല.
Comments (0)