അൽ ഖൈൽ റോഡിലെ നാലാമത്തെ പുതിയ പാലം ഒക്ടോബർ 13 ന് തുറക്കും. പാലം തുറക്കുന്നതോടെ ദെയ്റയിലേക്കുള്ള ഗതാഗതം സുഗമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 610 മീറ്റർ നീളത്തിലുള്ള ഇരുവരി പാലമാണ് ഞായറാഴ്ച്ച തുറന്നു നൽകുന്നതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
പുതിയ പാലത്തിന്റെ അവസാന മിനുക്ക് പണികളും പൂർത്തിയായിട്ടുണ്ട്. മണിക്കൂറിൽ 3,200 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പാലമാണിത്. അൽ ഖൈൽ റോഡ് ഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായാണ് പാലം നിർമ്മിക്കുന്നത്.
അഞ്ച് പാലങ്ങൾ അടുത്തയാഴ്ച്ചയോടെ തുറന്നു നൽകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ലാറ്റിഫ ഇന്റർചേഞ്ചിനും മെയ്ദാൻ ഇന്റർചേഞ്ചിനും ഇടയിലായുള്ള പാലങ്ങളാണ് അടുത്തയാഴ്ച്ച തുറന്നു നൽകുന്നത്.