അബുദാബി: കഴിഞ്ഞ 25 വർഷത്തോളമായി എമിറാത്തിയുടെ വീട്ടിലെ ജോലിക്കാരിയാണ് നൊർഹാന മൊഹമ്മദ് ഒമർ. 63കാരിയായ ഒമറിന്റെ ഉയരം അഞ്ച് അടിയാണ്. എന്നാൽ, അവളുടെ പേരുകൾ ഇന്ന് ഉയരങ്ങളിലെത്തി കഴിഞ്ഞു. രണ്ടാമത് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഒന്നാം സ്ഥാനം നേടിയാണ് ഈ ഫിലിപ്പിനോ സ്വദേശിയായ ഒമർ ശ്രദ്ധേയയായിരിക്കുന്നത്. ഒമറിന് മുൻപ് അവളുടെ നാട്ടുകാരിയായ നെസ്റ്റർ മൊണ്ടാൽബോ ഹാൻഡോഗ് മറ്റൊരു വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിനുള്ള അവാർഡ് സ്വീകരിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്റെ) വർഷം തോറും സംഘടിപ്പിക്കുന്ന അവാർഡുകളിൽ വിജയികളായവരിൽ ഇപ്രാവശ്യം രണ്ട് ഫിലിപ്പിനോ തൊഴിലാളികളും ഉൾപ്പെടുന്നു. “തൊഴിൽ പരിതസ്ഥിതിയിലെ മികച്ച രീതികൾ തിരിച്ചറിയുക, അതുപോലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമവും ജീവിത നിലവാരവും സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക” എന്ന ലക്ഷ്യത്തോടെയാണ് മൊഹ്റെ ഈ പരിപാടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡ് യുഎഇ തൊഴിൽ വിപണിയിലെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. ഗാർഹിക തൊഴിലാളികൾക്കുള്ള മികച്ച തൊഴിൽ ശക്തി വിഭാഗത്തിൽ ഒമറിനെയും വൈദ്യുതി, യന്ത്രനിർമാണം, യന്ത്ര പ്രവർത്തനം എന്നീ വിഭാഗത്തിൽ ഹാൻഡ്‌ഡോഗിനെയും തെരഞ്ഞെടുക്കപ്പെട്ടു. അതാത് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ശേഷം ഒമറിനും ഹാൻഡ്‌ഡോഗിനും 100,000 ദിർഹം വീതം ലഭിച്ചു. ‘കഴിഞ്ഞ 25 വർഷമായി തന്നെ ജോലിക്കെടുക്കുക മാത്രമല്ല അവരിൽ ഒരാളായി കണക്കാക്കുകയും ചെയ്ത എമിറാത്തി കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്നതാണ് യഥാർഥ പ്രതിഫലമെന്ന്’ ഒമർ പറഞ്ഞു. ‘വിവാഹിതയല്ലാത്ത ഒമർ രണ്ട് പതിറ്റാണ്ടിലേറെയായി താൻ വളർത്തിയ ഏഴ് കുട്ടികളുടെ രണ്ടാമത്തെ അമ്മയാണ് താനെന്നും ഇപ്പോൾ ഏഴ് കൊച്ചുകുട്ടികൾക്ക് മുത്തശ്ശിയുമാണെന്നും’ പറയുന്നു.