expatriates Welfare fund;പ്രവാസികളെ ആശ്വാസ വാർത്ത!!ദീ​ർ​ഘ​കാ​ല ആ​വ​ശ്യം പ്രാബാല്യത്തിൽ ; ക്ഷേ​മ​നി​ധി പി​ഴ കു​റ​ച്ചു

expatriates Welfare fund; പ്ര​വാ​സി ക്ഷേ​മ​നി​ധി അ​ട​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ പി​ഴ​യി​ൽ ഇ​ള​വു​വ​രു​ത്താ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് തീ​രു​മാ​നം.

വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​മാ​ണി​ത്. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ അം​ശാ​ദാ​യ​മ​ട​ക്കാ​ൻ പ​റ്റാ​ത്ത പ​ല​ർ​ക്കും അ​ട​ക്കാ​നു​ള്ള തു​ക​യു​ടെ 60 ശ​ത​മാ​ന​ത്തി​ലേ​റെ വ​രെ പി​ഴ വ​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഇ​നി കു​ടി​ശ്ശി​ക​യാ​യി നി​ല​നി​ൽ​ക്കു​ന്ന അം​ശാ​ദാ​യ തു​ക​യു​ടെ 14 ശ​ത​മാ​നം പ​ലി​ശ​യും, ഈ ​പ​ലി​ശ തു​ക​യു​ടെ ഒ​രു ശ​ത​മാ​നം പി​ഴ​യും അ​ട​ച്ചാ​ൽ മ​തി​യെ​ന്ന് പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അം​ശാ​ദാ​യ കു​ടി​ശ്ശി​ക വ​രു​ത്തു​ന്ന എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ഇ​നി പു​തു​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള നി​ര​ക്കാ​യി​രി​ക്കും ബാ​ധ​കം. നി​ല​വി​ലെ കു​ടി​ശ്ശി​ക തു​ക​ക്ക് ആ​നു​പാ​തി​ക​മാ​യി പ​ലി​ശ വ​ർ​ധ​ന ഉ​ണ്ടാ​യി​രു​ന്ന രീ​തി ഇ​തോ​ടെ ഒ​ഴി​വാ​യി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

പു​തു​ക്കി​യ നി​ര​ക്കി​ൽ പി​ഴ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, കു​ടി​ശ്ശി​ക വ​രു​ത്തി​യ 60 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​രു​ടെ പി​ഴ ഒ​ഴി​വാ​ക്കി​ല്ല. വ​ലി​യ പി​ഴ വ​ന്ന​ത് പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ അ​ട​വ് മു​ട​ങ്ങി​യ​വ​ർ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കി​യി​രു​ന്നു. നേ​ര​ത്തെ കോ​വി​ഡ് കാ​ല​ത്ത് അം​ശാ​ദാ​യം മു​ട​ങ്ങി​യ​വ​ർ​ക്ക് പി​ഴ​ത്തു​ക​യി​ൽ ഇ​ള​വ് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, പ​രി​മി​ത​മാ​യ കാ​ല​ത്തേ​ക്ക് മാ​ത്ര​മാ​ണ് ഇ​ത് പ്ര​യോ​ജ​ന​പ്പെ​ട്ട​ത്. ഇ​തി​നു​ശേ​ഷം പി​ഴ മു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് വ​ൻ തു​ക പി​ഴ വ​ന്ന​ത്. പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ത്വം 1.1 ല​ക്ഷ​ത്തി​ൽ നി​ന്ന് 5.06 ല​ക്ഷ​മാ​യി ഉ​യ​ർ​ന്ന​താ​യും ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കു​ന്നു. വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് 3500, നാ​ട്ടി​ലു​ള്ള​വ​ർ​ക്ക് 3000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ൾ പെ​ൻ​ഷ​നാ​യി ല​ഭി​ക്കു​ന്ന​ത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

വി​ദേ​ശ​ത്തു​ള്ള​വ​രു​ടെ പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​യും നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​വ​രു​ടേ​ത് 4000 രൂ​പ​യാ​യും ഉ​യ​ർ​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലൂം ന​ട​പ്പാ​യി​ല്ല. നാ​ട്ടി​ലു​ള്ള​വ​ർ​ക്ക് 200 രൂ​പ​യും വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് 350 രൂ​പ​യു​മാ​ണ് പ്ര​വാ​സി ക്ഷേ​മ​നി​ധി വി​ഹി​ത​മാ​യി അ​ട​ക്കേ​ണ്ട​ത്.

ഗൂ​ഗ്ൾ പേ, ​പേ​ടി​എം തു​ട​ങ്ങി​യ യു.​പി.​ഐ അ​ധി​ഷ്ഠി​ത സം​വി​ധാ​ന​ങ്ങ​ൾ വ​ഴി അം​ശാ​ദാ​യം അ​ട​ക്കാ​ൻ പ്ര​വാ​സി​ക​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഓ​ൺ​ലൈ​ൻ ബാ​ങ്കി​ങ് സം​വി​ധാ​ന​ത്തെ​യോ നാ​ട്ടി​ലെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ​യോ ആ​ണ് അം​ശാ​ദാ​യം അ​ട​ക്കാ​നാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. യു.​പി.​ഐ അ​ധി​ഷ്ഠി​ത സം​വി​ധാ​ന​ങ്ങ​ൾ വ​ഴി അം​ശാ​ദാ​യം അ​ട​ക്കാ​ൻ ക​ഴി​യു​ന്ന​തോ​ടെ അ​ട​വ് മു​ട​ങ്ങു​ന്ന​ത് ഒ​രു പ​രി​ധി വ​രെ ഒ​ഴി​വാ​കു​​മെ​ന്ന് പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *