ഇന്ത്യയിൽനിന്ന് എത്തുന്ന അരി വില കുത്തനെ കൂടി: വലഞ്ഞ് പ്രവാസികൾ
25 കിലോയിലേറെ വരുന്ന പാക്കറ്റ് അരിക്കും ധാന്യങ്ങൾക്കും ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയിൽനിന്ന് എത്തുന്ന അരി, ധാന്യങ്ങൾ തുടങ്ങിയവയ്ക്ക് വിലക്കൂടുതലാണ്. ഇതിനു പുറമെ പുതിയ ജിഎസ്ടി കൂടി വന്നാൽ വിലവർധന പ്രവാസികളെ കാര്യമായി വലയ്ക്കും. 35 കിലോയുടെ ഒരു ചാക്ക് ബസ്മതി അരിക്ക് 200-220 ദിർഹമാണ് വില.
- യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
നേരത്തെ 70 ദിർഹത്തിന് ലഭിച്ചിരുന്ന ജീരകശാല അരിക്ക് ഇപ്പോൾ 120 ദിർഹമായതായി ദുബായിലെ ഏറ്റവും വലിയ മൊത്തക്കച്ചവട മാർക്കറ്റായ അവീറിലെ അബ്ദുല്ല അൽ ഖത്തൽ ജനറൽ ട്രേഡിങ് പർച്ചേസർ ഇബ്രാഹിം വാരണാക്കര പറഞ്ഞു. നാട്ടിൽ നിന്ന് വരുന്ന 18 കിലോയുടെ പാലക്കാടൻ മട്ടയ്ക്ക് 10 ദിർഹം വീതം കൂടി. ഇതേ തൂക്കമുള്ളതും ഇവിടെ തൊഴിലാളികൾ കൂടുതൽ ഉപയോഗിക്കുന്നതുമായ സോന മസൂരിക്ക് പാക്കറ്റിൽ 20 ദിർഹം കൂടിയതായും പറഞ്ഞു.
ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഒരു കിലോ പാലക്കാടൻ മട്ടയ്ക്ക് 4.50 മുതൽ 6 ദിർഹം വരെ ഈടാക്കുന്നവരുണ്ട്. നേരത്തെ 3.50ന് ലഭിച്ചിരുന്നു. സോന മസൂരിക്ക് 4.75 മുതൽ 7 ദിർഹം വരെയും ഈടാക്കുന്നു. ജിഎസ്ടി ഇനിയും കൂട്ടരുതെന്നാണ് പ്രവാസികളുടെ ആവശ്യം.
Comments (0)