UAE Ministry of Foreign Affairs;അബൂദബി: തങ്ങളുടെ ഉദ്യോഗസ്ഥരെന്ന പേരിലെത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ വിദേശകാര്യ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫോണിലൂടെയോ ഇമെയിലിലൂടെയോ നടത്തുന്ന സാമ്പത്തിക അഭ്യർത്ഥനകളോട് പ്രതികരിക്കരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

തങ്ങളുടെ ഓഫീസുകളിൽ നിന്നാണെന്ന് വ്യാജമായി അവകാശപ്പെടുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയ മന്ത്രാലയം, എല്ലാ സർക്കാർ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെന്നും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
തങ്ങളുടെ ഔദ്യോഗിക കോൺടാക്റ്റ് നമ്പർ +971 800 44444 ആണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ, വിദേശത്തുള്ള യുഎഇ പൗരന്മാർ തട്ടിപ്പിനിരയായാൽ +971 800 24 വഴി അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും പണമോ സെൻസിറ്റീവ് വിവരങ്ങളോ അഭ്യർത്ഥിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടു.