വലിയ സ്വപ്നങ്ങൾ മനസ്സിൽ വച്ചാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ ഗൾഫിലേക്ക് ഫ്ലൈറ്റ് കയറാറുള്ളത്. ചിലർ വർഷങ്ങളോളം അവിടെ ജോലി ചെയ്ത് തങ്ങളുടെ ബാധ്യത ഒക്കെ തീർത്ത ശേഷം നാട്ടിലേയ്ക്ക് തിരികെ വരും , എന്നാൽ മറ്റുചിലർ ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെ ജോലി നിർത്തി തങ്ങളുടെ രാജ്യത്തേയ്ക്ക് മടങ്ങി വരും.

ഇത്തരത്തിൽ ജോലി നിർത്തി രാജ്യം വിടുന്നതിന് മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ യുഎഇയിലുണ്ട്. ഉദാഹരണത്തിന് കുടുംബാംഗങ്ങളുടെ വിസ റദ്ദാക്കല്‍, ക്രെഡിറ്റ് കാർഡുകളിലെ ബാധ്യത തീർക്കൽ , വാടക വീട് തുടങ്ങിയവയെ സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കണം.
ഒരു വ്യക്തി യുഎഇ വിടാന്‍ ആഗ്രഹിക്കുകയും താമസിക്കാനായി യുഎഇയിലേക്ക് തിരികെ വരാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നില്ലെങ്കില്‍ 2011 ഫെബ്രുവരി 23 ലെ യുഎഇ സെന്‍ട്രല്‍ ബാങ്ക് റെഗുലേഷന്‍ നമ്പര്‍ 29/2011 ലെ ആര്‍ട്ടിക്കിള്‍ 9ബിയിൽ ല്‍ പറഞ്ഞിരിക്കുന്നതുപോലെ, വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബാങ്ക് വായ്പകളും മറ്റ് സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ക്ലോസ് ചെയ്യാന്‍ ശ്രദ്ധിക്കണം. യുഎഇയിലെ നിയമം പറയുന്നതനുസരിച്ച് ‘വാണിജ്യ ബാങ്കുകള്‍ക്ക് അവരുടെ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കായി എല്ലാത്തരം അക്കൗണ്ടുകളും തുറക്കാം.
