അബുദാബി: യുഎഇയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് സന്തോഷം പകരുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത്. 2025ൽ യുഎഇയിലെ എല്ലാ മേഖലകളിലും തൊഴിൽ വേതനത്തിൽ നാല് ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് പുതിയ സർവേ വ്യക്തമാക്കുന്നത്. അടുത്ത വർഷം 30 ശതമാനത്തോളം കമ്പനികൾ പുതിയ നിയമനങ്ങൾ നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക സേവനങ്ങൾ നൽകുന്ന കമ്പനിയായ മെർസർ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
യുഎഇയിലെ 700ൽ അധികം കമ്പനികളിലാണ് സർവേ നടത്തിയത്. ഊർജം, സാമ്പത്തിക സേവനം, എഞ്ചിനീയറിംഗ്, നിർമാണം, റിയൽ എസ്റ്റേറ്റ്, മാനുഫാക്ടറിംഗ്, ചില്ലറ വ്യാപാരം, മൊത്ത വ്യാപാരം, ലൈഫ് സയൻസ്, സാങ്കേതികം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഉപഭോക്തൃ ഉത്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിലാണ് വേതനവർദ്ധനവ് ഏറ്റവും കൂടുതൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 4.5 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ലൈഫ് സയൻസ്, സാങ്കേതികം മേഖലയിൽ 4.2 ശതമാനവും 4.1 ശതമാനവും, ഊർജം, സാമ്പത്തികം മേഖലയിൽ നാല് ശതമാനം എന്നിങ്ങനെയും ശമ്പള വർദ്ധനവ് കണക്കാക്കുന്നു.
ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എന്നീ മേഖലകളിലായിരിക്കും കൂടുതൽ പുതിയ നിയമനങ്ങൾ നടക്കുകയെന്നും മെർസർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മിഡിൽ ഈസ്റ്റിൽ എഐയുടെ ഏറ്റവും വലിയ ഉപഭോക്താവ് യുഎഇ ആണെന്നും മെർസർ പറയുന്നു.