Three day sale;ഇന്നാണ് ഇന്നാണ് ഇന്നാണ്!!!ഇനി സാധങ്ങൾ വാങ്ങിക്കൂട്ടാം; ദുബായ് മലയാളികൾക്ക് കോളടിച്ചു, ഓഫർ മൂന്ന് ദിവസത്തേക്ക്

Three day sale; ദുബായ്: ദുബായ് മലയാളികൾക്ക് അത്യുഗ്രൻ ഓഫർകാലം ഒരുങ്ങുന്നു. മേയ് 31 മുതൽ ജൂൺ 2 വരെ അയ്യായിരത്തിലധികം വരുന്ന ബ്രാൻഡുകൾക്ക് 90 ശതമാനം ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് സിറ്റിയിലെ 2000 ഔട്ട്‌ലെറ്റുകളിൽ ഈ ഓഫർ പെരുമഴ ലഭ്യമാകും. ഫാഷൻ ബ്യൂട്ടി സ്‌റ്റോറുകൾ, ഇലക്‌ട്രോണിക്‌സ്, ഹോംവെയർ എന്നിവയെല്ലാം 90 ശതമാനം ഓഫറിന് വീട്ടിലെത്തിക്കാം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ത്രീ ഡേ സൂപ്പർ സെയിൽ എന്നാണ് ഫെസ്‌റ്റിവലിന് പേരിട്ടിരിക്കുന്നത്. ദുബായ് ഫെസ്‌റ്റിവൽ ആന്റ് റീടെയിൽ എസ്‌റ്റാബ്ളിഷ്‌മെന്റിനാണ് നടത്തിപ്പ് ചുമതല. ജൂൺ 17നാണ് ഗൾഫ് രാജ്യങ്ങളിൽ ഈദ് അൽ ആദ ആരംഭിക്കുന്നത്. തുടർന്ന് അഞ്ച് ദിവസം പൊതുഅവധിയായിരിക്കും. ഈ സമയത്തും ഓഫർ ഫെസ്‌റ്റിവൽ നിലവിൽ വരും.

കുവൈത്തിൽ കർശന ട്രാഫിക് പരിശോധന

കുവൈത്തില്‍ കര്‍ശന ട്രാഫിക് പരിശോധനാ ക്യാമ്പയിന്‍ തുടര്‍ന്ന് അധികൃതര്‍. മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് മേയ് 18 മുതൽ 24 വരെയുള്ള കാലയളവില്‍ രാജ്യവ്യാപകമായി പരിശോധനകള്‍ നടത്തിയിരുന്നു. ഈ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങളും കണ്ടെത്തി. തുടർന്നാണ് പരിശോധന നീട്ടാൻ തീരുമാനിച്ചത്.

ആകെ 28,175 ട്രാഫിക് നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. കൂടാതെ, 1,345 അപകടങ്ങളും ഈ കാലയളവില്‍ രേഖപ്പെടുത്തി. ഇതിൽ 228 പേര്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ടായി. പരിക്കേറ്റ ചിലര്‍ മരണപ്പെട്ടു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ രക്ഷിതാക്കളുടെ വാഹനങ്ങൾ ഓടിച്ചതിന് 26 കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. കൂടാതെ, വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ 52 വാഹനങ്ങളും 35 മോട്ടോർസൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിന് 26 പേരെ പിടികൂടിയിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version