ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് വില 41 ശതമാനം വരെ വർധിച്ചു: യര്‍ന്നത് 75,000 രൂപ വരെ

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് വില 41 ശതമാനം വര്‍ധിച്ചതായി പി സന്തോഷ് കുമാര്‍ എംപി രാജ്യസഭയില്‍ ഉന്നയിച്ചു. കേരളത്തില്‍നിന്നുള്ള വിമാനയാത്രയ്ക്ക് വന്‍ നിരക്ക് ഈടാക്കുന്നത് തടയണമെന്ന് രാജ്യസഭയില്‍ എംപിമാര്‍ ആവശ്യപ്പെട്ടു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഭാരതീയ വായുയാന്‍ വിധേയക് ബില്ലിന്‍റെ ചര്‍ച്ചയിലാണ് എംപിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. ‘രാജ്യസഭയില്‍ ബില്‍ അംഗീകരിച്ചു. യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്ത ബില്ലാണിത്. യാത്ര റദ്ദാക്കുന്നത് മൂലം യാത്ര മുടങ്ങുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തെ പറ്റി ബില്ലില്‍ പറയുന്നില്ല’, സന്തോഷ് കുമാര്‍ എംപി പറഞ്ഞു.

‘രാജ്യസഭയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തുനിന്നു ഡൽഹിയിലേക്കു വിമാന ടിക്കറ്റിനു തനിക്ക് 78,000 രൂപ നൽകേണ്ടി വന്നു. ഇതു കുറ്റകൃത്യമാണ്. ഡൽഹിയിൽ നിന്നു റോമിലേക്ക് 40,000 രൂപ മാത്രമേ വേണ്ടിവന്നുള്ളു. അവധിക്കാലത്ത് ഗൾഫ് യാത്രക്കാരെ കൊള്ളയടിക്കുകയാണ്.

75,000 രൂപ വരെയാകും ടിക്കറ്റ് നിരക്ക്. തിരക്കില്ലാത്ത സീസണിൽ 5,000 രൂപയും’, ഹാരിസ് ബീരാന്‍ എംപി പറഞ്ഞു. ‘സ്വകാര്യ കമ്പനികളാണ് നിരക്ക് തീരുമാനിക്കുന്നത്. വ്യോമയാന മേഖല നിയന്ത്രിക്കുന്നത് ടാറ്റയും ഇൻഡിഗോയും അദാനിയും അടങ്ങുന്ന ‘ത്രീ മെൻ ആർമി’യാണ്’, എഎ റഹിം എംപി ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top