പറന്നുയർന്ന വിമാനത്തിന്റെ ടയർ കഷണം റൺവേയിൽ: പിന്നീട് സംഭവിച്ചത്…

ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് ബഹ്‌റനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ടയർ കഷണം റൺവേയിൽ വീണതോടെ വിമാനം തിരിച്ചിറക്കി. 2 മണിക്കൂറോളം പറന്ന ശേഷമാണ് അടിയന്തര സുരക്ഷാ സന്നാഹങ്ങളോടെ തിരിച്ചിറക്കിയത്.

വിമാനം രാവിലെ 10.45ന് പുറപ്പെട്ട ശേഷം റൺവേയിൽ നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ ടയറിന്റെ കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിവരം എയർ ട്രാഫിക് കൺട്രോൾ ടവർ വഴി പൈലറ്റിനെ അറിയിച്ചു. ഇതിനകം വിമാനം 40 മിനിറ്റോളം പറന്നിരുന്നു.

ടയറിന്റെ വലിയ കഷണമാണ് ലഭിച്ചത് എന്നതിനാൽ ടയറിന് കാര്യമായ തകരാർ സംഭവിച്ചിരിക്കുമോ എന്ന ആശങ്കയിൽ വിമാനം കൊച്ചിയിൽ തന്നെ തിരിച്ചിറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. 105യാത്രക്കാരും 8 വിമാനജീവനക്കാരുമാണ് ഇതിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ പകരം വിമാനം സജ്ജമാക്കി 2.45ന് ബഹ്റൈനിലേക്ക് അയച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top