“Toady gold price in uae: സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? പ്രവാസികളെ ഇതാ ആശ്വാസ വാർത്ത, ഇന്ന് രാജ്യത്ത് വീണ്ടും സ്വർണത്തിന് വില കുറഞ്ഞിരിക്കുകയാണ്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്ക് അനുസരിച്ച് 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 319.5 ദിർഹമാണ് വില. അതായത് 7,371.71 രൂപ. തിങ്കളാഴ്ച രാവിലെ സ്വർണവില 3 ദിർഹം കുറഞ്ഞിരുന്നു. എന്നാൽ വ്യാപാരം അവസാനിക്കാറയപ്പോഴേക്കും വില 2 ദിർഹം വർധിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞരിക്കുന്നത്.”
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഇന്ത്യയിൽ ഇന്ന് 24 കാരറ്റ് ഒരു ഗ്രാമിന് 7,778 രൂപയാണ് വില. 22 കാരറ്റിന് 7130 രൂപയും 18 കാരറ്റിന് 5834 രൂപയുമാണ് നൽകേണ്ടത്. യു എ ഇയിൽ ഇന്ന്
22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത് 295.75 ദിർഹമാണ്. 21 കാരറ്റിന് 286.5 ഉം 18 കാരറ്റിന് 245.5 ദിർഹവും. ഡോളർ കരുത്താർജ്ജിച്ചതാണ് വിലക്കുറവിന് കരാണമായതെന്ന് ഫ്ലോ കമ്മ്യൂണിറ്റിയിലെ വാണിജ്യ ഡയറക്ടർ ടിറ്റോ ഐകോപ പറഞ്ഞു.
ഡോളറിനെതിരെ ബ്രിക്സ് രാജ്യങ്ങള്‍ കറന്‍സി പുറത്തിറക്കിയാല്‍ 100 ശതമാനം ഇറക്കുമതി നികുതി ചുമത്തുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഡോളറിന്റെ അപ്രമാദിത്വം മറികടക്കാൻ ബ്രിക്സ് രാജ്യങ്ങൾ പുതിയ കറൻസി ഇറക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നതിന് പിന്നാലെയായിരുന്നു ഇത്. ഇത് ഡോളറിന് ശക്തിപകർന്നെന്നും സ്വർണം വില കുറയാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ട് ട്രംപ് മുന്നോട്ട് വെയ്ക്കുന്ന നയങ്ങൾ ഉയർന്ന പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കും, ഇതും വിപണിയെ ബാധിച്ചിട്ടുണ്ട്’, ലക്കോപ്പ ചൂണ്ടിക്കാട്ടി.
വരും ദിവസങ്ങളിൽ ഫെഡറൽ ബാങ്ക് എന്ത് നടപടി സ്വീകരിക്കുമെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. ലബനാന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് സ്വർണത്തിന് വില കുറയാൻ കാരണമായട്ടുണ്ട്. എന്നിരുന്നാലും ആഗോള സാഹചര്യങ്ങളും റഷ്യ-യുക്രൈൻ സംഘർഷവുമെല്ലാം സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സമീപഭാവിയിൽ വിലയിൽ ഗണ്യമായ കുറവുണ്ടാകാനുള്ള സാധ്യത കുറവാണ്’, ലക്കോപ്പ കൂട്ടിച്ചേർത്തു.