Today gold price in UAE ;ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് സ്വര്‍ണത്തെ എല്ലാവരും കാണുന്നത്. വര്‍ഷം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ എല്ലാ കാലത്തും ആളുകള്‍ താത്പര്യം കാണിച്ചിട്ടുണ്ട്. നാട്ടില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ മലയാളികള്‍ക്ക് ഗള്‍ഫ് രാജ്യമായ യു.എ.ഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാനാണ് ഇഷ്ടം. പ്രത്യേകിച്ചും ദുബൈയില്‍ നിന്ന്. അതിലെ പ്രധാന കാരണം വിലയിലെ വ്യത്യാസവും സ്വര്‍ണത്തിന്റെ മാറ്റിലെ വിശ്വാസ്യതയുമാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അഞ്ച് ശതമാനമാണ് യു.എ.ഇയില്‍ സ്വര്‍ണത്തിന് നികുതി. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ അവരുടെ വിസ വിവരങ്ങള്‍ രേഖപ്പെടുത്തി സ്വര്‍ണം വാങ്ങിയാല്‍, നികുതിയായി നല്‍കിയ പണം മടക്കയാത്രയില്‍ വിമാനത്താവളത്തില്‍ നിന്നും തിരികെ ലഭിക്കുമെന്നതും ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സ്വര്‍ണത്തിന്റെ വില മാത്രം നല്‍കി നമുക്ക് ഇവിടെ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങാം.
ഇന്ത്യയിലെ നിരക്കുമായി തട്ടിച്ചു നോക്കുമ്പോള്‍ ദുബൈയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് വളരെ ലാഭകരമാണ്. പത്ത് ഗ്രാം അളവില്‍ വാങ്ങുന്നവര്‍ക്ക് വലിയ ലാഭമാണ് ഇതുവഴി ലഭിക്കുക. വാങ്ങുന്നത് 22 കാരറ്റ് ആയാലും 24 കാരറ്റ് ആയാലും വ്യത്യാസം പ്രകടമാണ്.
ഇന്ത്യയിലേക്ക് നിയമപ്രകാരം സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടേയും പുരുഷന്മാര്‍ക്ക് അരലക്ഷം രൂപയുടേയും സ്വര്‍ണം കൊണ്ടുവരാനാണ് അനുമതിയുള്ളത്. സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തുന്നവരാണ് കൂടുതല്‍ സ്വര്‍ണം വാങ്ങിക്കുന്നത്.